+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്താം ക്ലാസ് കടന്നില്ലെങ്കിലും അറിവിനു ഡോക്ടറേറ്റ്

പ​ത്തി​ൽ മൂ​ന്നു ത​വ​ണ തോ​റ്റ​പ്പോ​ൾ പ​ഠി​ത്തം നി​ർ​ത്തി​യെ​ങ്കി​ലും ക​ലൈ​ഞ്ജ​ർ ക​രു​ണാ​നി​ധി​യു​ടെ അ​റി​വും വാ​ഗ്വി​ലാ​സ​വും അ​സാ​ധാ​ര​ണ​മാ​യി​രു​ന്നു. 1971ൽ ​അ​ണ്ണാ​മ​ലൈ യൂ​ണി​വേ​ഴ്സി​റ്റി ക​രു​ണാ​ന
പത്താം ക്ലാസ് കടന്നില്ലെങ്കിലും അറിവിനു ഡോക്ടറേറ്റ്
പ​ത്തി​ൽ മൂ​ന്നു ത​വ​ണ തോ​റ്റ​പ്പോ​ൾ പ​ഠി​ത്തം നി​ർ​ത്തി​യെ​ങ്കി​ലും ക​ലൈ​ഞ്ജ​ർ ക​രു​ണാ​നി​ധി​യു​ടെ അ​റി​വും വാ​ഗ്വി​ലാ​സ​വും അ​സാ​ധാ​ര​ണ​മാ​യി​രു​ന്നു. 1971ൽ ​അ​ണ്ണാ​മ​ലൈ യൂ​ണി​വേ​ഴ്സി​റ്റി ക​രു​ണാ​നി​ധി​ക്ക് ഓ​ണ​റ​റി ഡോ​ക്‌​ട​റേ​റ്റ് സ​മ്മാ​നി​ച്ചു. ത​മി​ഴ​ക രാ​ഷ്‌​ട്രീ​യ​ത്തി​ൽ തി​ള​ങ്ങി​യ മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യും പ​ത്തു വ​രെ​ മാത്രമേ പ​ഠി​ച്ചു​ള്ളൂ. എം.ജി ആറിനു സ്കൂൾ വിദ്യാഭ്യാസം മാത്രമേ ലഭിച്ചു ള്ളൂ, ഇരുവർക്കും പിന്നീട് ഡോക്ടറേറ്റ് ലഭിച്ചു.

സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് "മാ​ണ​വ​നേ​ശ​ൻ' എ​ന്നൊ​രു കൈ​യെ​ഴു​ത്തു മാ​സി​ക ന​ട​ത്തി​യി​രു​ന്നു ക​രു​ണാ​നി​ധി. അ​ണ്ണാ​ദു​രൈ ന​ട​ത്തി​വ​ന്ന "ദ്രാ​വി​ഡ​നാ​ട്' എ​ന്ന പ്ര​സിദ്ധീക​ര​ണ​ത്തി​ലാ​ണ് ആ​ദ്യ​ലേ​ഖ​നം അ​ച്ച​ടി മ​ഷി പു​ര​ണ്ട​ത്. ലേ​ഖ​ന​ത്തി​ന്‍റെ ത​ല​ക്കെ​ട്ട് "ഇ​ള​മൈ ബ​ലി' എ​ന്നാ​യി​രു​ന്നു.
ആ​ദ്യ ലേ​ഖ​ന​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ൽ ര​ണ്ടാ​മ​തൊ​ന്നു​കൂ​ടി അ​യ​ച്ചു. പ​ക്ഷേ അ​തു വെ​ളി​ച്ചം ക​ണ്ടി​ല്ല. അ​ണ്ണാ​ദു​രൈ തി​രു​വാ​രൂ​രി​ൽ വ​ന്ന​പ്പോ​ൾ ക​രു​ണാ​നി​ധി നേ​രി​ൽ​ക​ണ്ട് സ​ങ്ക​ടം പ​റ​ഞ്ഞു. നി​ങ്ങ​ളെ​പ്പോ​ലു​ള്ള​വ​രെ പാ​ർ​ട്ടി​ക്ക് ആ​വ​ശ്യ​മു​ള്ള​തു​കൊ​ണ്ട് പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​യി​രു​ന്നു അ​ണ്ണാ​ദു​രൈ​യു​ടെ ഉ​പ​ദേ​ശം.

സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ സം​ഘ​ടി​പ്പി​ച്ച് "ത​മി​ഴ് മാ​ന​വ​ർ മ​ൺ​റം' എ​ന്നൊ​രു സം​ഘ​ട​ന​യു​ണ്ടാ​ക്കി. "മു​ര​ശൊ​ലി' തു​ട​ങ്ങു​ന്ന​ത് ഈ ​മ​ൺ​റ​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു. പ​ത്താം ക്ലാ​സി​ൽ തു​ട​ർ​ച്ച​യാ​യി നേ​രി​ട്ട പ​രാ​ജ​യം പ​ഠ​നം നി​ർ​ത്താ​നി​ട​യാ​ക്കി​യ​പ്പോ​ൾ നാ​ട​ക​സം​ഘം ഉ​ണ്ടാ​ക്കി. "ദ്രാ​വി​ഡ നാ​ട​ക ക​ഴ​കം' എ​ന്നാ​യി​രു​ന്നു പേ​ര്. ഈ ​നാ​ട​കസം​ഘ​ത്തി​നു​വേ​ണ്ടി എ​ഴു​തി​യ "ശാ​ന്ത' എ​ന്ന നാ​ട​ക​ത്തി​ലെ സാ​മൂ​ഹ്യ വി​മ​ർ​ശ​ന​ങ്ങ​ൾ പ​ല​രെ​യും മു​റി​വേ​ല്പി​ച്ചു, ചി​ല​രെ പ്ര​കോ​പി​പ്പി​ച്ചു. പോ​ണ്ടി​ച്ചേ​രി​യിൽ നാ​ട​കം ക​ളി​ച്ച് തി​രി​ച്ചു​വ​രു​ന്ന​വ​ഴി പൊ​തി​രേ ത​ല്ലു​കി​ട്ടി. അ​ടു​ത്തൊ​രു വീ​ട്ടു​കാ​ര​ൻ അ​ഭ​യം ന​ൽ​കി​യ​തു​കൊ​ണ്ടു ര​ക്ഷ​പ്പെ​ട്ടു.

നി​ൽ​ക്ക​ക്ക​ള്ളി​യി​ല്ലാ​തെ വ​ന്ന​പ്പോ​ൾ പെ​രി​യോ​രു​ടെ അ​ടു​ത്തെ​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ "കു​ടി​യ​ര​ശ്' പ​ത്ര​ത്തി​ൽ സ​ബ് എ​ഡി​റ്റ​റാ​യി. മാ​സ ശ​ന്പ​ളം നാ​ല്പ​തു രൂ​പ. അ​ന്ന​ത്തെ നി​ല​യി​ൽ ഭേ​ദ​പ്പെ​ട്ട വ​രു​മാ​നം. സി.എൻ.അ​ണ്ണാ​ദു​രൈ​യും അ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. രാ​ഷ്‌​ട്രീ​യ​ത്തി​ലും ക​ല​യി​ലും ഇ​രു​വ​ർ​ക്കു​മു​ള്ള താ​ത്പ​ര്യം ഉ​റ്റ സൗ​ഹൃ​ദ​ത്തി​ന് വ​ഴി​തെ​ളി​ച്ചു.

പ​ത്ര​ത്തി​ലി​രു​ന്നു പ​ച്ച പി​ടി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ സി​നി​മാ മോ​ഹം ക​യ​റി. "രാ​ജ​കു​മാ​രി' എ​ന്ന സി​നി​മ​യു​ടെ സം​ഭാ​ഷ​ണം എ​ഴു​താ​ൻ അ​വ​സ​രം ല​ഭി​ച്ചു. സി​നി​മ​യി​ലെ നാ​യ​ക​ൻ സാ​ക്ഷാ​ൽ എം​ജി​ആ​ർ. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വ​രു​ടെ​യും ആ​ദ്യ കൂ​ടി​ക്കാ​ഴ്ച. ആ ​ആ​ത്മ​ബ​ന്ധം 1972ൽ ​പാ​ർ​ട്ടി പി​ള​രും​വ​രെ തു​ട​ർ​ന്നു. ദേ​വി നാ​ട​ക​സ​ഭ​യ്ക്കു​വേ​ണ്ടി ക​രു​ണാ​നി​ധി എ​ഴു​തി​യ "മ​ന്ത്രി​കു​മാ​രി' എ​ന്ന നാ​ട​ക​മാ​യി​രു​ന്നു ക​ലാ​ജീ​വി​ത​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യ​ത്. വ​ൻ​വി​ജ​യ​മാ​യി ആ ​നാ​ട​കം. ക​രു​ണാ​നി​ധി​യു​ടെ പേ​രി​നൊ​പ്പം "ക​ലൈ​ഞ്ജ​ർ' എ‍ന്നു ചേ​ർ​ക്കു​ന്ന​ത് എം.​ആ​ർ. രാ​ധ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്. രാ​ധ​യ്ക്കു​വേ​ണ്ടി ക​രു​ണാ​നി​ധി എ​ഴു​തി​യ "തൂ​ക്കു​മേ​ടൈ' എ​ന്ന നാ​ട​ക​ത്തി​ലാ​ണ് "ക​ലൈ​ഞ്ജ​ർ ക​രു​ണാ​നി​ധി' എ​ന്ന പേ​ര് ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തി​ൽ അ​ദ്ദേ​ഹം അ​ഭി​നേ​താ​വു​മാ​യി.

അ​ണ്ണാ​ദു​രൈ​യ്ക്കു​ശേ​ഷം വി.ആർ. നെ​ടു​ഞ്ചെ​ഴി​യ​നോ ക​രു​ണാ​നി​ധി​യോ എ​ന്നൊ​രു ത​ർ​ക്ക​മു​ണ്ടാ​യ​പ്പോ​ൾ എ​.ജി​.ആ​ർ ക​രു​ണാ​നി​ധി​ക്കൊ​പ്പ​മാ​യി​രു​ന്നു. എം​ജി​ആ​റി​ന്‍റെ ജ​ന​സ്വാ​ധീ​ന​വും പാ​ർ​ട്ടി​യി​ലെ സ്വാ​ധീ​ന​വും വ​ർ​ധി​ച്ച​പ്പോ​ൾ ക​രു​ണാ​നി​ധി​യി​ലെ പെ​രു​ന്ത​ച്ച​ൻ മ​നോ​ഭാ​വം ത​ല​പൊ​ക്കി. ആ​ദ്യ​ഭാ​ര്യ​ പത്മാവതിയിൽ ജനിച്ച ഏക മ​ക​ൻ എം.​കെ.​മു​ത്തു​വി​നെ സി​നി​മ​യി​ലും അ​തു​വ​ഴി ഭാ​വി​യി​ൽ രാ​ഷ്‌​ട്രീ​യ​ത്തി​ലും ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ എം​ജി​ആ​റി​നെ അ​സ്വ​സ്ഥ​നാ​ക്കി. അ​വി​ടെ​ത്തു​ട​ങ്ങി അ​ക​ൽ​ച്ച.

സി​നി​മ​യി​ൽ പി​ച്ച​ന​ട​ന്നു​തു​ട​ങ്ങി​യ മു​ത്തു​വി​ന്‍റെ പേ​രി​ൽ ആ​രാ​ധ​ക സം​ഘ​ങ്ങ​ളു​ണ്ടാ​ക്കി.പാ​ർ​ട്ടി​സ​ന്പ​ത്തി​ന്‍റെ ക​ണ​ക്കു ചോ​ദി​ച്ച് ട്ര​ഷ​റ​ർ കൂ​ടി​യാ​യ എം​ജി​ആ​ർ രം​ഗ​ത്തു​വ​ന്ന​തോ​ടെ ഉ​ര​സ​ൽ വ​ർ​ധി​ച്ചു.​അ​ത് എ​ഡി​എം​കെ​യു​ടെ രൂ​പ​വ​ത്ക​ര​ണ​ത്തി​ലാ​ണ് അ​വ​സാ​നി​ച്ച​ത്. എം​ജി​ആ​റി​നെ ത​ള​യ്ക്കാ​ൻ ക​രു​ണാ​നി​ധി പ​ഠി​ച്ച​പ​ണി പ​തി​നെ​ട്ടും പ​യ​റ്റി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. എം​.ജി​.ആ​ർ. യു​ഗ​ത്തി​ലും പാ​ർ​ട്ടി​യെ പി​ടി​ച്ചു​നി​ർ​ത്തി​യ ക​രു​ണാ​നി​ധി എം.ജി.ആർ. അന്തരിച്ച ശേഷം വീ​ണ്ടും മു​ഖ്യ​ധാ​ര​യി​ലെ​ത്തി. 95-ാം വ​യ​സി​ൽ വി​ട​പ​റ​യു​ന്പോ​ൾ ഡി​എം​കെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി മ​ക​ൻ എം.​കെ.​സ്റ്റാ​ലി​ൻ ചെ​ങ്കോ​ൽ ഏ​ന്താ​ൻ മു​ന്നി​ലു​ണ്ട്.

മ​ക​ൾ ക​നി​മൊ​ഴി​യും ക​ഴി​വു തെ​ളി​യി​ച്ച രാ​ഷ്‌​ട്രീ​യ​ക്കാ​രി​യും ക​വ​യ​ത്രി​യു​മാ​ണ്. മ​റ്റൊ​രു മ​ക​ൻ എം.​കെ. അ​ള​ഗി​രിയും രാഷ്‌ട്രീയത്തിൽ സജീവമാ ണെങ്കിലും ഇ​വ​രു​മാ​യി അ​ത്ര സ്വ​ര​ച്ചേ​ർ​ച്ച​യി​ല​ല്ല.

പൊ​തു​ജീ​വി​ത​ത്തി​ലെ അ​തി​കാ​യ​നെ ന​ഷ്ട​മാ​യി​രി​ക്കു​ന്നു..

ത​മി​ഴ്നാ​ടി​ന്‍റെ​യും ഇ​ന്ത്യ​യു​ടെയും വി​ക​സ​ന​ത്തി​നു​വേ​ണ്ടി അ​തു​ല്യ​സം​ഭാ​വ​ന​ക​ൾ ന​ല്കി​യ, ന​മ്മു​ടെ പൊ​തു​ജീ​വി​ത​ത്തി​ലെ അ​തി​കാ​യ​നെ ന​ഷ്ട​മാ​യി​രി​ക്കു​ന്നു.

രാം​നാ​ഥ് കോ​വി​ന്ദ്,രാ​ഷ്‌​ട്ര​പ​തി

ആ​ഴ​ത്തി​ൽ ബ​ന്ധ​ങ്ങ​ളു​ള്ള ജ​ന​കീ​യ നേ​താ​വ്, വ​ലി​യ ചി​ന്ത​ക​ൻ, കൃ​ത​ഹ​സ്ത​നാ​യ എ​ഴു​ത്തു​കാ​ര​ൻ, ദ​രി​ദ്ര​രു​ടെ​യും അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ക്ഷേ​മ​ത്തി​നു​വേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച ഉ​ന്ന​ത​ശീ​ർ​ഷ​ൻ-​ഇ​ങ്ങ​നെ​യൊ​രു നേ​താ​വി​നെ​യാ​ണു ന​മു​ക്കു ന​ഷ്ട​മാ​യ​ത്.

ന​രേ​ന്ദ്ര മോ​ദി,പ്ര​ധാ​ന​മ​ന്ത്രി

ത​മി​ഴ് ജ​ന​ത​യു​ടെ സ്നേ​ഹം പി​ടി​ച്ചു​പ​റ്റി ത​മി​ഴ് രാ​ഷ്‌​ട്രീ​യ​വേ​ദി​യെ ആ​റു പ​തി​റ്റാ​ണ്ട് അ​ട​ക്കി​വാ​ണു ക​ലൈ​ഞ്ജ​ർ. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ മ​ഹാ​നാ​യ പു​ത്ര​ൻ ന​ഷ്ട​മാ​യി.

രാ​ഹു​ൽ​ഗാ​ന്ധി, കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്

ത​മി​ഴ് രാ​ഷ്‌​ട്രീ​യ​ത്തി​ൽ മാ​ത്ര​മ​ല്ല ദേ​ശീ​യ രാ​ഷ്‌​ട്രീ​യ​ത്തി​ലും മു​ദ്ര​പ​തി​പ്പി​ച്ചു. രാ​ഷ്‌​ട്രീ​യ​ത്തി​ൽ മാ​ത്ര​മ​ല്ല, അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന. ത​ന്‍റെ ര​ച​ന​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം സ​മൂ​ഹ​ത്തി​ൽ മാ​റ്റം വി​ത​ച്ചു.

എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി

ഇ​തൊ​രു ക​റു​ത്ത ദി​ന​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​നു നി​ത്യ​ശാ​ന്തി ല​ഭി​ക്ക​ട്ടെ.

ര​ജ​നി​കാ​ന്ത്


ന​മ്മു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ പ്ര​തീ​കം; ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ത​യ്ക്കു​വേ​ണ്ടി അ​ക്ഷീ​ണം യ​ത്നി​ച്ചു. രാ​ജ്യ​ത്തി​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന അ​വി​സ്മ​ര​ണീ​യ​മാ​ണ്.

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ്


കരുണാനിധി-ജീവിതരേഖ

1924: ജൂ​​ണ്‍ മൂ​​ന്ന് ത​​ഞ്ചാ​​വൂ​​ർ ജി​​ല്ല​​യി​​ലെ തി​​രു​​ക്കൂ​​വ​​ള ഗ്രാ​​മ​​ത്തി​​ലെ ദ​​രി​​ദ്ര കു​​ടും​​ബ​​ത്തി​​ൽ ദ​​ക്ഷി​​ണാ​​മൂ​​ർ​​ത്തി എ​​ന്ന മു​​ത്തു​​വേ​​ൽ ക​​രു​​ണാ​​നി​​ധി ജ​​നി​​ച്ചു.
1932: ജ​​സ്റ്റീ​​സ് പാ​​ർ​​ട്ടി നേ​​താ​​വ് അ​​ഴ​​ഗി​​രി​​സ്വാ​​മി​​യു​​ടെ പ്ര​​ഭാ​​ഷ​​ണ​​ത്തി​​ൽ ആ​​കൃ​​ഷ്ട​​നാ​​യി രാ​ഷ്‌​ട്രീ​​യ​​ത്തി​​ൽ.
1938: ജ​​സ്റ്റീ​​സ് പാ​​ർ​​ട്ടി​​യി​​ൽ ചേ​​ർ​​ന്നു, ഹി​​ന്ദി​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ പ​​ങ്കാ​​ളി​​യാ​​യി.
1942: ദ്രാ​​വി​​ഡ ആ​​ശ​​യ​​ങ്ങ​​ളു​​ടെ പ്ര​​ചാ​​ര​​ണ​​ത്തി​​നാ​​യി മു​​ര​​ശൊ​​ലി മാ​​സി​​ക ആ​​രം​​ഭി​​ച്ചു.
1947: രാ​​ജ​​കു​​മാ​​രി എ​​ന്ന സി​​നി​​മ​​യു​​ടെ തി​​ര​​ക്ക​​ഥ​​യി​​ലൂ​​ടെ സി​​നി​​മാ​​രം​​ഗ​​ത്ത് അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ചു.
1949: ദ്രാ​​വി​​ഡ ക​​ഴ​​കം വി​​ട്ട അ​​ണ്ണാദു​​രൈ​​യ്ക്കൊ​​പ്പം ചേ​ർ​ന്ന് ഡി​​എം​​കെ രൂ​​പ​​വ​​ത്ക​​രി​​ച്ചു.
1957: ത​​മി​​ഴ്നാ​​ട് നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്ക് ആ​​ദ്യ​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു,ക ുളി​​ത്ത​​ലൈ മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു വി​​ജ​​യം.
1961: ഡി​​എം​​കെ ട്ര​​ഷ​​റ​​റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.
1962: ത​​മി​​ഴ്നാ​​ട് നി​​യ​​മ​​സ​​ഭാ പ്ര​​തി​​പ​​ക്ഷ​​ഉപനേ​​താ​​വാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.
1967: ഡി​​എം​​കെ ആ​​ദ്യ​​മാ​​യി അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി. ക​​രു​​ണാ​​നി​​ധി പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി.
1969: സി.​​എ​​ൻ.അ​​ണ്ണാ ദു​​രൈ​​യു​​ടെ നി​​ര്യാ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നു ക​​രു​​ണാ​​നി​​ധി ത​​മി​​ഴ്നാ​​ട് മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി.
1972: ക​​രു​​ണാ​​നി​​ധി​​യു​​മാ​​യു​​ള്ള അ​​ഭി​​പ്രാ​​യ​​വ്യ​​ത്യാ​​സ​​ത്തെ​​ത്തു​​ട​​ർ​​ന്ന് എം​​ജി​​ആ​​ർ പാർട്ടിവിട്ട് അ​​ണ്ണാ ഡി​​എം​​കെ രൂ​​പവ​​ത്ക​​രി​​ച്ചു.
1976: അ​​ഴി​​മ​​തി ആ​​രോ​​പ​​ണ​​ങ്ങ​​ളു​​ടെ പേ​​രി​​ൽ ഡി​​എം​​കെ സ​​ർ​​ക്കാ​​രി​​നെ ഇ​​ന്ദി​​രാ​​ഗാ​​ന്ധി പി​​രി​​ച്ചു​​വി​​ട്ടു.
1977: അ​​ണ്ണാ ഡി​​എം​​കെ അ​​ധി​​കാ​​ര​​ത്തി​​ൽ, തു​​ട​​ർ​​ച്ച​​യാ​​യ 13 വ​​ർ​​ഷം ക​​രു​​ണാ​​നി​​ധി പ്ര​​തി​​പ​​ക്ഷ​​ത്ത്.
1989: എം​​ജി​​ആ​​റി​​ന്‍റെ മ​​ര​​ണ​​ശേ​​ഷം വീ​​ണ്ടും ക​​രു​​ണാ​​നി​​ധി ത​​മി​​ഴ്നാ​​ട് മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.
1991: ജ​​നു​​വ​​രി എ​​ൽ​​ടി​​ടി​​ഇ​​യു​​മാ​​യു​​ള്ള ബ​​ന്ധ​​ത്തി​​ന്‍റെ പേ​​രി​​ൽ ഡി​​എം​​കെ സ​​ർ​​ക്കാ​​രി​​നെ കേ​​ന്ദ്രം പി​​രി​​ച്ചു​​വി​​ട്ടു.
1991: മേ​​യ് മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി രാ​​ജീ​​വ് ഗാ​​ന്ധി വ​​ധി​​ക്ക​​പ്പെ​​ട്ടു. നി​​യ​​മ​​സ​​ഭാ, ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ ഡി​​എം​​കെ​​യ്ക്ക് വ​​ൻ പ​​രാ​​ജ​​യം. വി​​ജ​​യി​​ച്ച​​ത് ക​​രു​​ണാ​​നി​​ധി മാ​​ത്രം.
1996: ഡി​​എം​​കെ-​​തമിഴ് മാനില കോൺഗ്രസ് സ​​ഖ്യം വ​​ൻ വി​​ജ​​യ​​ത്തോ​​ടെ അ​​ധി​​കാ​​ര​​ത്തി​​ൽ. ക​​രു​​ണാ​​നി​​ധി മൂ​​ന്നാ​​മ​​തും മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി. ര​​ജ​​നീ​​കാ​​ന്തി​​ന്‍റെ പി​​ന്തു​​ണ സ​​ഖ്യ​​ത്തി​​നാ​​യി​​രു​​ന്നു.
2001: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഡി​​എം​​കെ​​യ്ക്കു പ​​രാ​​ജ​​യം, ജ​​യ​​ല​​ളി​​ത അ​​ധി​​കാ​​ര​​ത്തി​​ൽ.
2001 ജൂ​​ണ്‍ 30: ​ക​​രു​​ണാ​​നി​​ധി​​യെ ഫ്ളൈ ​​ഓ​​വ​​ർ നി​​ർ​​മാ​​ണ​​ത്തി​​ലെ അ​​ഴി​​മ​​തി​​യു​​ടെ പേ​​രി​​ൽ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. രാത്രി വീ​​ട്ടി​​ൽ​​നി​​ന്നു വ​​ഴി​​ച്ചി​​ഴ​​ച്ചാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു കൊ​​ണ്ടു​​പോ​​യ​​ത്.
2004: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെടു​​പ്പി​​ൽ ഡി​​എം​​കെ-​​കോ​​ണ്‍​ഗ്ര​​സ് സ​​ഖ്യം ത​​മി​​ഴ്നാ​​ട്ടി​​ലെ മു​​ഴു​​വ​​ൻ സീ​​റ്റി​​ലും വി​​ജ​​യി​​ച്ചു. ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്ന് ഏ​​ഴു കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​ർ.
2006: ​ഡി​​എം​​കെ അ​​ധി​​കാ​​ര​​ത്തി​​ൽ തി​​രി​​ച്ചെ​​ത്തി. ക​​രു​​ണാ​​നി​​ധി അ​​ഞ്ചാ​​മ​​തും മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി.
2009: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഡി​​എം​​കെ-​​കോ​​ണ്‍​ഗ്ര​​സ് സ​​ഖ്യ​​ത്തി​​നു മി​​ക​​ച്ച വി​​ജ​​യം.
2011: ടു​​ജി അ​​ഴി​​മ​​തി​​യു​​ടെ പേ​​രി​​ൽ ഡി​​എം​​കെ​​യ്ക്ക് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വ​​ൻ തോ​​ൽ​​വി.
2011 മേ​​യ് 21: ടു​​ജി കേ​​സി​​ൽ ക​​രു​​ണാ​​നി​​ധി​​യു​​ടെ മ​​ക​​ൾ ക​​നി​​മൊ​​ഴി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത് തി​​ഹാ​​ർ ജ​​യി​​ലി​​ല​​ട​​ച്ചു.
2013 ജ​​നു​​വ​​രി: എം.​​കെ. സ്റ്റാ​​ലി​​നെ പി​​ന്തു​​ട​​ർ​​ച്ചാ​​വ​​കാ​​ശി​​യാ​​യി ക​​രു​​ണാ​​നി​​ധി പ്ര​​ഖ്യാ​​പി​​ച്ചു.
2013 മാ​​ർ​​ച്ച്: യു​​പി​​എ വി​​ട്ടു, ഡി​​എം​​കെ മ​​ന്ത്രി​​മാ​​ർ കേ​​ന്ദ്ര​​മ​​ന്ത്രി​​സ​​ഭ​​യി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ചു.
2014 മാ​​ർ​​ച്ച് 24: ക​​രു​​ണാ​​നി​​ധി​​യു​​ടെ മ​​ക​​ൻ എം.​​കെ. അ​​ഴ​​ഗി​​രി​​യെ ഡി​​എം​​കെ​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കി.
2014: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ല്ലാ സീ​​റ്റി​​ലും ഡി​​എം​​കെ തോ​​റ്റു.
2016: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ജ​​യ​​ല​​ളി​​ത അ​​ധി​​കാ​​രം നി​​ല​​നി​​ർ​​ത്തി.​ഡി​​എം​​കെ​​യ്ക്ക് മി​​ക​​ച്ച വി​​ജ​​യം. ക​​രു​​ണാ​​നി​​ധി തി​​രു​​വാ​​രൂ​​രി​​ൽ​​നി​​ന്നു വ​​ൻ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്ക്.

സെർജി ആന്‍റണി