ക്നാനായ അതിഭദ്രാസന യുവജന ധ്യാനം സെപ്റ്റംബർ 29 ന്

10:25 PM Jul 16, 2018 | Deepika.com
ബർമിംഗ്ഹാം: മലങ്കര സുറിയാനി ക്നാനായ അതിഭദ്രാസനത്തിലെ യുകെയിലെ എല്ലാ പള്ളികളിൽ നിന്നുള്ള യുവജനങ്ങൾക്ക് ധ്യാനം സെപ്റ്റംബർ 29 ന് (ശനി) രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെ ബർമിംഗ്ഹാം ക്നാനായ സെന്‍ററിൽ നടക്കും. കുട്ടികൾക്കും യുവജനങ്ങൾക്കും മാതാപിതാക്കൾക്കും പ്രത്യേക ധ്യാനം ക്രമീകരിച്ചിട്ടുണ്ട്.

എല്ലാ മാതാപിതാക്കളും ധ്യാനത്തിൽ സംബന്ധിക്കുവാൻ കുട്ടികളുമായി എത്തിചേരണമെന്ന് ഫാ. ജോമോൻ പുന്നൂസ്, ഫാ. സജി ഏബ്രഹാം എന്നിവർ അറിയിച്ചു.