+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ രാമായണ പാരായണാരംഭം 17 ന്

ന്യൂഡൽഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസം ആചരിക്കുന്നതിന്‍റെ ഭാഗമായി ജൂലൈ 17ന് (ചൊവ്വാ ) രാവിലെ 7:30ന് രാമായണ പാരായണം ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്‍റെ കാർമികത്വത്തിൽ ഗണപതി ഹ
നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ രാമായണ പാരായണാരംഭം 17 ന്
ന്യൂഡൽഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസം ആചരിക്കുന്നതിന്‍റെ ഭാഗമായി ജൂലൈ 17ന് (ചൊവ്വാ ) രാവിലെ 7:30ന് രാമായണ പാരായണം ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്‍റെ കാർമികത്വത്തിൽ ഗണപതി ഹോമത്തോടെ രാമായണ മാസാചരണത്തിന് തുടക്കമിടും.

പ്രഭാത പൂജകൾക്കു ശേഷം ദിവസവും രാവിലെ 7:30 മുതൽ 10:00 വരെയാണ് പാരായണത്തിനായി സമയം നിശ്ചയിച്ചിരിക്കുന്നത്. ശ്രീ ഭഗവതിയുടെ തിരുനടയിൽ രാമായണം പാരായണം ചെയ്യുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്ക് അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

രാമായണ മാസാചരണത്തിന്‍റെ ഭാഗമായി കൂട്ടു ഗണപതി ഹോമവും വിശേഷാൽ പൂജകളും ഉണ്ടാവും. വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള പ്രത്യേക സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക് യശോധരൻ നായർ 9811219540, കൃഷ്ണ കുമാർ 880052070.

റിപ്പോർട്ട്: പി.എൻ. ഷാജി