+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ സമ്മർ പിക്നിക്ക് ജൂലൈ 21 ന്

ന്യൂറോഷേൽ: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ഈവർഷത്തെ സമ്മർ പിക്നിക്ക് ജൂലൈ 21 ന് (ശനി) ന്യൂറോഷലിലെ ഗ്ലെൻ ഐലൻഡ് പാർക്കിൽ രാവിലെ 10 മുതൽ വൈകിട്ട്
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ  സമ്മർ പിക്നിക്ക് ജൂലൈ  21   ന്
ന്യൂറോഷേൽ: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ഈവർഷത്തെ സമ്മർ പിക്നിക്ക് ജൂലൈ 21 ന് (ശനി) ന്യൂറോഷലിലെ ഗ്ലെൻ ഐലൻഡ് പാർക്കിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കും.

രാവിലെ 10ന് ലഘുഭക്ഷണത്തോടുകൂടി ആരംഭിക്കുന്ന പിക്നിക്ക് വൈകുന്നേരം 5 വരെ തുടരുന്നതാണ്. പിക്നിക്ക് ആസ്വാദ്യകരമാക്കുവാൻ വിവിധ പ്രായത്തിലുള്ളവർക്കായി നടത്തപ്പെടുന്ന ഗെയിമുകൾക്കും കായിക മത്സരങ്ങൾക്കുമൊപ്പം നിരവധി കൗതുകകരമായ മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ലോഗോയുള്ള നൂറ് ടീഷർട്ടുകൾ ആദ്യം വരുന്ന 100 പേർക്ക് നൽകുന്നതാണ്.

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ എക്സിക്യൂട്ടീവിന്‍റെ തന്നെ ചുമതലയിൽ നടത്തപ്പെടുന്ന ഈ പിക്നിക്കിലേക്ക് ന്യൂയോർകിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി കുടുംബാംഗങ്ങളേയും അസോസിയേഷന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്യുന്നു. കെ.ജെ. ഗ്രിഗറി, രാജ് തോമസ്,എ .വി. വർഗീസ് ,ജോണ്‍ തോമസ്,സുരേന്ദ്രൻ നായർ എന്നിവർ പിക്നിക്ക് കോഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.

പിക്നികീന്‍റ് വിജയത്തിനായി എല്ലാവരുടേയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്‍റ് ആന്‍റോ വർക്കി ,സെക്രട്ടറി ലിജോ ജോണ്‍ ,ട്രഷറർ വിപിൻ ദിവാകരൻ, വൈസ് പ്രസിഡന്‍റ് ശ്രീകുമാർ ഉണ്ണിത്താൻ , ജോയിന്‍റ് സെക്രട്ടറി ഷാജൻ ജോർജ് , ട്രസ്റ്റി ബോർഡ് ചെയർമാൻ ജോണ്‍ സി. വർഗീസ്, കോഓർഡിനേറ്റർ ടെറൻസണ്‍ തോമസ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട് : ശ്രീകുമാർ ഉണ്ണിത്താൻ