+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമ്മയ്ക്കൊപ്പമല്ല ഇരയ്ക്കൊപ്പമാണ് താനെന്ന് ദിലീഷ് പോത്തൻ

ഡാളസ് : യുവ നടി ആക്രമിക്കപ്പെട്ട കേസിൽ താര സംഘടനയായ അമ്മ സ്വീകരിച്ച നിലപാടുകൾ പ്രതിഷേധാർഹമാണെന്നും സംഭവത്തിൽ നടിക്കൊപ്പമാണ് താനുൾപ്പെടെ ചലചിത്ര രംഗത്ത് പ്രവർത്തിക്കുന്ന പലരുമെന്ന് സംവിധായകനും നടനുമായ
അമ്മയ്ക്കൊപ്പമല്ല ഇരയ്ക്കൊപ്പമാണ് താനെന്ന് ദിലീഷ് പോത്തൻ
ഡാളസ് : യുവ നടി ആക്രമിക്കപ്പെട്ട കേസിൽ താര സംഘടനയായ അമ്മ സ്വീകരിച്ച നിലപാടുകൾ പ്രതിഷേധാർഹമാണെന്നും സംഭവത്തിൽ നടിക്കൊപ്പമാണ് താനുൾപ്പെടെ ചലചിത്ര രംഗത്ത് പ്രവർത്തിക്കുന്ന പലരുമെന്ന് സംവിധായകനും നടനുമായ ദിലീഷ് പോത്തൻ വ്യക്തമാക്കി. ഒരു ലക്ഷത്തിലധികം രൂപ മെമ്പർഷിപ്പ് ഫീസും തുടർന്ന് വൻ വരിസംഖ്യയും നൽകി അമ്മയിൽ അംഗമാകാൻ താൽപര്യമില്ലെന്നും അംഗത്വമില്ലാതെ തന്നെ ഫിലിം ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കാനാകുമെന്നും പോത്തൻ പറഞ്ഞു.

കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ പത്തു വർഷത്തിനുള്ളിൽ വലിയ നേട്ടങ്ങൾ കൊയ്തെടുക്കാനായത് പ്രവർത്തന രംഗത്ത് പ്രകടിപ്പിച്ച ആത്മാർത്ഥതയും സത്യസന്ധതയും കൊണ്ടായിരുന്നു വെന്നും തുടർന്ന് നിർമ്മാണ രംഗത്തു ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള അസോസിയേഷൻ പ്രസിഡന്റ് റോയ് കൊടുവത്ത്, സെക്രട്ടറി ഡാനിയേൽ കുന്നേൽ, സംഘാടകൻ അനശ്വർ മാമ്പിളി, രാജൻ ചിറ്റാർ, ഉണ്ണി പേരോത്ത്, ഏബ്രഹാം തോമസ്, മീനു ഏലിസബത്ത്, സണ്ണി മാളിയേക്കൽ, ജെ. പി. ജോൺ, ജിജി സ്കറിയാ, മനോജ്, അനുപമ സാം, ഫ്രാൻസിസ് തോട്ടത്തിൽ, ദീപക് നായർ, ഹരിദാസ്, ദീപക് ഡാനി, ഷാജു ജോൺ, രജ്ജിത്ത്, മനോജ് പിള്ള, സുരേഷ് അച്ചുതൻ, ജെയ്സൺ ആലപ്പാടൻ, ജൊ കൈതമറ്റം, ജോയ് ആന്റണി, സെബാസ്റ്റ്യൻ പ്രാകുഴി തുടങ്ങിയവർ പ്രസംഗിക്കുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു.

റിപ്പോർട്ട് : പി. പി. ചെറിയാൻ