+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോസ് ആഞ്ചലസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ നവനാൾ നൊവേനയും തിരുനാളും 20 മുതൽ

ലോസ് ആഞ്ചലസ്: വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിൽ സ്ഥാപിതമായിരിക്കുന്ന സീറോ മലബാർ കത്തോലിക്ക ദേവാലയത്തിൽ ആണ്ടുതോറും ആചരിച്ചുവരുന്ന നവനാൾ നൊവേനയും തിരുനാളും ജൂലൈ 20 മുതൽ 30 വരെ തീയതികളിൽ ഭക്ത്യാദ
ലോസ് ആഞ്ചലസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ നവനാൾ നൊവേനയും തിരുനാളും  20 മുതൽ
ലോസ് ആഞ്ചലസ്: വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിൽ സ്ഥാപിതമായിരിക്കുന്ന സീറോ മലബാർ കത്തോലിക്ക ദേവാലയത്തിൽ ആണ്ടുതോറും ആചരിച്ചുവരുന്ന നവനാൾ നൊവേനയും തിരുനാളും ജൂലൈ 20 മുതൽ 30 വരെ തീയതികളിൽ ഭക്ത്യാദരപൂർവം കൊണ്ടാടുന്നു.

20ന് രാത്രി 7:15 നു വികാരി ഫാ. കുര്യാക്കോസ് കുന്പകീൽ കൊടിയേറ്റു കർമം നിർവഹിക്കുന്നതോടെ തിരുനാളിനു തുടക്കം കുറിക്കും. തുടർന്നുള്ള ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് വിവിധ വൈദികർ ആത്മീയ നേതൃത്വം നൽകും. നൊവേനയുടെ സമാപന ദിനമായ 28ന് വൈകുന്നേരം നാലിന് ആരംഭിക്കുന്ന തിരുക്കർമങ്ങൾക്കു ശേഷം വിവിധ കലാപരിപാടികളും അരങ്ങേറും.

പ്രധാന തിരുനാൾ ദിനമായ 29ന് (ഞായർ) രാവിലെ 10 നു നടക്കുന്ന റാസ കുർബാനക്ക് ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തു പ്രധാനകാർമികത്വം വഹിക്കും. തുടർന്നു തിരുസ്വരൂപവും വഹിച്ചുകൊണ്ട് ആഘോഷമായ പ്രദക്ഷിണം നടക്കും.

30ന് (തിങ്കൾ) രാത്രി 7:15 നു മരിച്ചവരുടെ ഓർമ ആചരണം നടക്കും.

തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥതയിൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും വികാരി ഫാ. കുര്യാക്കോസ് കുന്പകീലും ട്രസ്റ്റീമാരായ ആന്‍റണി അറയ്ക്കലും ജോർജ് ചാക്കോ പരവരാവത്തും ഇടവകാംഗങ്ങളും സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്:wwws.yromalabarla.org

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം