ന്യൂഡൽഹി: 2019 റിപ്പബ്ളിക് ദിന ചടങ്ങുകളിൽ മുഖ്യാതിഥിയായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ക്ഷണിച്ചതായി റിപ്പോർട്ട്. 2015 റിപ്പബ്ളിക് ദിന പരേഡിൽ അതിഥിയായി അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ ഇന്ത്യയിൽ എത്തിച്ചതിനു സമാനമായ നീക്കങ്ങളാണ് ഇതിനായി നയതന്ത്രതലത്തിൽ നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈറ്റ് ഹൗസ് സന്ദർശനത്തിലാണ് ട്രംപിന് മോദിയുടെ ഒൗദ്യോഗിക ക്ഷണമുണ്ടായത്. പ്രധാനമന്ത്രിയുടെ ക്ഷണം യുഎസ് പ്രസിഡന്റ് സ്വീകരിച്ചതായാണു റിപ്പോർട്ട്. അതേസമയം ട്രംപ് ഇന്ത്യയിലെത്തുന്നതിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി.