+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹിയിലെ വായു മലിനീകരണം 2016ൽ കവർന്നെടുത്തത് 14,800 ജീവനുകൾ

ന്യൂഡൽഹി: രാജ്യതലസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വായു മലിനീകരണം. വായു മലിനീകരണത്തിന്‍റെ ഭീകരത എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠന റിപ്പോർട്ടുകൾ. സെന്‍റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെ
ഡൽഹിയിലെ വായു മലിനീകരണം 2016ൽ കവർന്നെടുത്തത് 14,800 ജീവനുകൾ
ന്യൂഡൽഹി: രാജ്യതലസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വായു മലിനീകരണം. വായു മലിനീകരണത്തിന്‍റെ ഭീകരത എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠന റിപ്പോർട്ടുകൾ. സെന്‍റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്‍റിന്‍റെ റിപ്പോർട്ട് പ്രകാരം 2016ൽ മാത്രം 14,800 അകാലമരണങ്ങളാണ് സംസ്ഥാനത്ത് വായു മലിനീകരണത്തെത്തുടർന്നുണ്ടായത്..

വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇന്ത്യയിൽ ഉണ്ടാകണമെന്നും ഇതിനെ നേരിടാൻ പരിസ്ഥിതി മന്ത്രാലയം നൂതന മാർഗങ്ങൾ തേടേണ്ടതുണ്ടെന്നും സിഎസ്എ ഡയറക്ട്ർ അനുമിത ചൗധരി പറഞ്ഞു. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, കാൻസർ തുടങ്ങിയ രോഗങ്ങൾ ബാധിച്ചാണ് ഏറെപ്പേരും മരിച്ചതെന്നും റിപ്പോർട്ടിലുണ്ട്.