+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോൾ ജോണ്‍ ഫോമാ എക്സിക്യൂട്ടീവ് സ്ഥാനാർഥി

ന്യൂയോർക്ക്: ഫോമയുടെ 202022 കാലഘട്ടത്തിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വെസ്റ്റേണ്‍ റീജണിൽനിന്നും പതിനൊന്ന് സംഘടനകളുടെ പിന്തുണയോടെ പോൾ ജോണ്‍ (റോഷൻ) മത്സരിക്കുമെന്ന് അറിയിച്ചു.2020ൽ ഡാള
പോൾ ജോണ്‍ ഫോമാ എക്സിക്യൂട്ടീവ് സ്ഥാനാർഥി
ന്യൂയോർക്ക്: ഫോമയുടെ 2020-22 കാലഘട്ടത്തിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വെസ്റ്റേണ്‍ റീജണിൽനിന്നും പതിനൊന്ന് സംഘടനകളുടെ പിന്തുണയോടെ പോൾ ജോണ്‍ (റോഷൻ) മത്സരിക്കുമെന്ന് അറിയിച്ചു.

2020ൽ ഡാളസിൽ നടക്കുന്ന കണ്‍വൻഷനോടനുബന്ധിച്ചുള്ള തെരഞ്ഞെടുപ്പിൽ വെസ്റ്റേണ്‍ റീജണിൽ നിന്ന് ഒരു പൊതുസ്ഥാനാർഥി വേണമെന്ന കൂട്ടായ ആലോചനയിലാണ് തന്‍റെ പേര് നിർദ്ദേശിച്ചതെന്ന് പോൾ ജോണ്‍ പറഞ്ഞു.

മുന്പു പല വർഷങ്ങളിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്‍റെ പേര് ഉയർന്നുവന്നുവെങ്കിലും മറ്റുള്ളവർക്കു വേണ്ടി സ്വയം വഴിമാറുകയായിരുന്നു. അതുകൊണ്ടു ഇത്തവണ മറ്റുള്ളവരുടെ ആഗ്രഹപ്രകാരം 2020ൽ താൻ മത്സര രംഗത്തേക്കിറങ്ങുകയാണെന്നും ഏതു പദവിയിലേക്കാണെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും പോൾ ജോണ്‍ പറഞ്ഞു.

കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടണ്‍ (സിയാറ്റിൽ) മുൻ പ്രസിഡന്‍റായ പോൾ ജോണ്‍ ഇപ്പോൾ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്‍റെ കണ്‍വീനറായി പ്രവർത്തിക്കുന്നു. അവിഭക്ത ഫൊക്കാനയിൽ പ്രവർത്തിച്ചിട്ടുള്ള പരിചയ സന്പത്തും 2016-18 ൽ ഫോമയുടെ റീജണൽ വൈസ് പ്രസിഡന്‍റ് പദവിയിലെ പ്രവർത്തന മികവും സംഘടനാ പ്രവർത്തന പാടവവും പോളിന് ആത്മവിശ്വാസം പകരുന്നു. വലിയൊരു സുഹൃദ്വലയം തന്നെ ഫോമയ്ക്കകത്തും പുറത്തും അമേരിക്കയിലുടനീളവും നേടിയെടുത്ത പോൾ ജോണിന് അവരുടെയെല്ലാം പൂർണ പിന്തുണയും ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്.

കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടണ്‍ (സിയാറ്റിൽ), കേരള അസോസിയേഷൻ ഓഫ് ലോസ് ആഞ്ചലസ്, കേരള അസോസിയേഷൻ ഓഫ് ലാസ്വേഗാസ്, മലയാളി അസോസിയേഷൻ ഓഫ് നോർത്ത് കലിഫോർണിയ (എംഎഎൻസിഎ), സക്രമെന്േ‍റാ റീജണൽ അസോസിയേഷൻ ഓഫ് മലയാളീസ് (സർഗം), ഒരുമ കലിഫോർണിയ, അരിസോണ മലയാളി അസോസിയേഷൻ, ബേ മലയാളി സാൻഫ്രാൻസിസ്കോ, സെൻട്രൽ വാലി മലയാളി അസോസിയേഷൻ (സിവിഎംഎ), വാലി മലയാളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, കേരളാ അസോസിയേഷൻ ഓഫ് കൊളറാഡോ എന്നിവയാണ് വെസ്റ്റേണ്‍ റീജണിലെ ഫോമാ അംഗ സംഘടനകൾ.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ