+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വന്തം കുഞ്ഞിനെ വില്ക്കാൻ ശ്രമിച്ച മാതാവിന് 40 വർഷം തടവ്

കോണ്‍റൊ (ടെക്സസ്): സ്വന്തം കുഞ്ഞിനെ വില്ക്കാൻ ശ്രമിച്ച മാതാവിന് 40 വർഷം തടവ്. കോണ്‍റൊയിലാണ് സംഭവം. രണ്ടു വയസുകാരിയായ പെണ്‍കുഞ്ഞിനെ സെക്സ് റാക്കറ്റിനു വില്ക്കാൻ ശ്രമിച്ച ഇരുപത്തഞ്ചുകാരിയായ മാതാവ് സ
സ്വന്തം കുഞ്ഞിനെ വില്ക്കാൻ ശ്രമിച്ച മാതാവിന് 40 വർഷം തടവ്
കോണ്‍റൊ (ടെക്സസ്): സ്വന്തം കുഞ്ഞിനെ വില്ക്കാൻ ശ്രമിച്ച മാതാവിന് 40 വർഷം തടവ്. കോണ്‍റൊയിലാണ് സംഭവം. രണ്ടു വയസുകാരിയായ പെണ്‍കുഞ്ഞിനെ സെക്സ് റാക്കറ്റിനു വില്ക്കാൻ ശ്രമിച്ച ഇരുപത്തഞ്ചുകാരിയായ മാതാവ് സാറാ പീറ്റേഴ്സിനെയാണ് കോടതി 40 വർഷം തടവിന് വിധിച്ചത്. ഇതോടെ കേസിൽ സാറക്ക് പരോൾ ലഭിക്കണമെങ്കിൽ 2038 വരെ കാത്തിരിക്കേണ്ടിവരുമെന്ന് മോണ്ട്ഗോമറി കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് അറിയിച്ചു.

ഓണ്‍ലൈൻ മുഖേന ബന്ധപ്പെട്ട ഒരു യുവാവുമായാണ് കുട്ടിയെ വിൽക്കാൻ സാറ കരാർ ഉറപ്പിച്ചത്. 1200 ഡോളറാണ് പ്രതിഫലം ആവശ്യപ്പെട്ടത്. എന്നാൽ ഓണ്‍ലൈനിൽ ബന്ധപ്പെട്ട വ്യക്തി അണ്ടർകവർ ഓഫീസറാണെന്നുള്ള വിവരം അറസ്റ്റിനുശേഷമാണ് ഇവർ അറിയുന്നത്.

ഓണ്‍ലൈൻ മുഖേന അശ്ലീല സന്ദേശങ്ങൾ കൈമാറുന്നത് നിയമവിരുദ്ധമാണെന്നുള്ള ഒരു മുന്നറിയിപ്പുകൂടിയാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ