ലണ്ടൻ: മരിയൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ലണ്ടൻ കോയ്ഡോണ് നൈറ്റ് വിജിലിന്റെ രണ്ടാം വാർഷികം ജൂലൈ 27നു നടത്തപ്പെടുന്നു.
പ്രശസ്ത വചന പ്രഘോഷകനും മരിയൻ മിനിസ്ട്രി യുകെയുടെ സ്പിരിച്വൽ ഡയറക്ടറുമായ ഫാ. ടോമി ഏടാട്ട് വചനപ്രഘോഷണം നടത്തുന്നു. മരിയൻ മിനിസ്ട്രി മാനേജിംഗ് ഡയറക്ടർ ബ്രദർ തോമസ് സാജ്, മരിയൻ മിനിസ്ട്രി യുകെ. ഡയറക്ടർ ബ്ര. ചെറിയാൻ സാമുവൽ, അനുഗ്രഹീത ഗായകനും മരയിൻ മിനിസ്ട്രി യുകെ മ്യൂസിക് മിനിസ്ട്രി കോഓർഡിനേറ്ററുമായ ബ്രദർ ഡാനി ഇന്നസെന്റ്, ആന്റണി ജോർജ്ജ് എന്നിവർ ശുശ്രൂഷകൾ നയിക്കുന്നു. കുട്ടികൾക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. യേശുനാമത്തിൽ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
വിശദ വിവരങ്ങൾക്ക് :
റവ. സിമി ജോർജ് - 07435654094
ഡാനി ഇനസെന്റ് 07852897570
റിപ്പോർട്ട്: ജെഗി ജോസഫ്
ലണ്ടൻ കോയ്ഡോണ് നൈറ്റ് വിജിലിന്റെ രണ്ടാം വാർഷികം ജൂലൈ 27 ശനിയാഴ്ച
11:36 PM Jul 13, 2018 | Deepika.com