ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജൂലൈ 14 ശനിയാഴ്ച ഉച്ചക്ക് 12.30 മുതൽ മുതൽ മൗണ്ട് പ്രോസ്പെക്റ്റിലുള്ള സിഎംഎ ഹാളിൽ നടത്തപെടുന്ന ചീട്ടുകളി (56) മത്സരം കുന്നത്തുനാട് എംഎൽഎ വി.പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് രഞ്ജൻ അബ്രഹാമിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി ജിമ്മി കണിയാലി സ്വാഗതവും കമ്മിറ്റി കണ്‍വീനർ ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ കൃതജ്ഞതയും പറയും.
ചീട്ടുകളി മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് കമ്മിറ്റി അംഗങ്ങളായ ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ, ജോർജ് പുതുശേരിൽ, മത്തിയാസ് പുല്ലാപ്പള്ളിൽ, ഷിബു മുളയാനിക്കുന്നേൽ എന്നിവരോടൊപ്പം ഭാരവാഹികളായ ഫിലിപ്പ് പുത്തൻപുരയിൽ, ജോണ്സൻ കണ്ണൂക്കാടൻ, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു തുടങ്ങിയവരും മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങളോടൊപ്പം നേതൃത്വം നൽകും
റിപ്പോർട്ട് : ജിമ്മി കണിയാലി