ന്യൂയോർക്ക്: ജൂലൈ 18 മുതൽ 21 വരെ പെൻസിൽവേനിയായിലെ പോക്കണോസ് കലഹാരി റിസോർട്ട്സ് ആൻഡ് കണ്വൻഷൻ സെന്ററിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
തികച്ചും അന്വർഥമായതും കാലിക പ്രാധാന്യമുള്ളതുമായ ചിന്താവിഷയം മുറുകെ പിടിച്ചുകൊണ്ട് അതിനെ പ്രാവർത്തികമാക്കാൻ ഈ കോണ്‍ഫറൻസ് തുടക്കം കുറിക്കട്ടെ എന്നു ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത ആശംസിച്ചു.
കോണ്‍ഫറൻസിന്റെ സുഗമമായ നടത്തിപ്പിനും അതിന്റെ വിജയത്തിനും എല്ലാ ഇടവകാംഗങ്ങളുടേയും സഹകരണവും സമർപ്പണവും അത്യന്താപേക്ഷിതമാണ്. പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന കോണ്‍ഫറൻസ് ഷെഡ്യൂൾ അനുസരിച്ച് റജിസ്റ്റർ ചെയ്ത എല്ലാവരും കോണ്‍ഫറൻസിൽ പങ്കെടുക്കണം.
കോണ്‍ഫറൻസിൽ പാലിക്കേണ്ട ചില നിയമങ്ങളും നിബന്ധനകളും
സമയനിഷ്ഠ പാലിക്കുന്ന കാര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണം. കോണ്‍ഫറൻസിൽ ഉടനീളം ശുചിത്വ ബോധത്തോടെ പെരുമാറേണ്ടതും പരിസരവും മുറികളും വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്.
കോണ്‍ഫറൻസിൽ യോജ്യവും സന്ദർഭോചിതവുമായ വസ്ത്രധാരണം പ്രതീക്ഷിക്കുന്നു. രാത്രി 11 മുതൽ പ്രഭാത നമസ്കാരം വരെ നിശബ്ദത പാലിക്കേണ്ടതും കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുമാണ്. കലഹാരി കോണ്‍ഫറൻസ് സെന്ററിൽ പുകവലി, മദ്യപാനം എന്നിവ കർശനമായി വിലക്കിയിരിക്കുന്നതും ലംഘിക്കുന്നവരെ കോണ്‍ഫറൻസിൽ നിന്നും പുറത്താക്കുന്നതുമായിരിക്കും. പുറമെ നിന്നുള്ള ഭക്ഷണ പദാർത്ഥങ്ങൾ കോണ്‍ഫറൻസ് സെന്ററിൽ അനുവദനീയമല്ല. അതുപോലെ തന്നെ ബുഫേ സ്റ്റേഷനുകളിൽ വിളന്പുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഡൈനിംഗ് ഏരിയായ്ക്ക് പുറത്തേക്ക് കൊണ്ടു പോകാൻ പാടുള്ളതല്ല.
കോണ്‍ഫറൻസിൽ റജിസ്റ്റർ ചെയ്തവർക്ക് ലഭിക്കുന്ന ഐഡിയും റിസ്റ്റ് ബാൻഡും മറ്റുള്ളവർക്ക് കാണത്തക്കവിധം എപ്പോഴും ധരിക്കേണ്ടതാണ്. കോണ്‍ഫറൻസിൽ റജിസ്റ്റർ ചെയ്തവർക്കു മാത്രമേ കോണ്‍ഫറൻസ് സെന്ററിലോ മുറികളിലോ പ്രവേശിക്കാൻ അനുവാദമുള്ളൂ. സന്ദർശകരെ അനുവദിക്കുന്നതല്ല.
കോണ്‍ഫറൻസിൽ സംബന്ധിക്കുന്ന ഓരോരുത്തരും അവരവരുടെ സുരക്ഷയ്ക്ക് ഉത്തരവാദപ്പെട്ടവാരണ്. കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ശ്രദ്ധ ചെലുത്തേണ്ടതും പ്രത്യേകിച്ച് വാട്ടർപാർക്ക് മുതലായ സ്ഥലങ്ങളിൽ പ്രവേശിക്കുന്പോൾ കോണ്‍ഫറൻസ് ഫെസിലിറ്റിക്കോ എക്സിക്യൂട്ടീവ് കമ്മിറ്റിക്കോ ഉത്തരവാദിത്വമില്ലാത്തതുമാകുന്നു.
ഫാമിലി കോണ്‍ഫറൻസിൽ പാലിയ്ക്കേണ്ട നിയമങ്ങളും നിബന്ധനകളും നോർത്ത് ഈസ്റ്റ് അമേരിയ്ക്കൽ ഭദ്രാസനത്തിന്റെ വെബ് സൈറ്റിലും രജിസ്ട്രേഷൻ ഫോമിലും കൂടാതെ ഇമെയിലുകൾ മുഖേനയും എല്ലാവരേയും അറിയിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിക്കുന്നു.
പൂർണമായ നിയമങ്ങളും നിബന്ധനയും നിർദ്ദേശങ്ങളും റജിസ്ട്രേഷൻ ഡസ്കിൽ നിന്നും ലഭിക്കും.
ഈ നിബന്ധനകൾ പാലിച്ച് ഉത്തരവാദിത്ത ബോധത്തോടെ സംബന്ധിച്ച് കോണ്‍ഫറൻസ് വിജയമാക്കി തീർക്കണമെന്നു കോണ്‍ഫറൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
വിവരങ്ങൾക്ക് :
റവ. ഡോ. വർഗീസ് എം. ഡാനിയേൽ :203 508 2690
ജോർജ് തുന്പയിൽ : 973 943 6164
മാത്യു വർഗീസ് : 631 891 8184
റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ