മക്ക: ആർഎസ് സി ഹജ്ജ് വളണ്ടിയർ കോർ മക്കയിൽ ബഹുജന സംഗമം സംഘടിപ്പിച്ചു. സിത്തീൻ അൽ റയ്യാൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഷാഫി ബാഖവി അധ്യക്ഷത വഹിച്ചു. വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തുന്ന ഹാജിമാർക്കുള്ള സേവനങ്ങൾക്ക് ഇസ്ലാമിൽ വലിയ പുണ്യമാണെന്നും ആത്മാർത്ഥമായ സേവകരാവണെമെന്നും എച്ച്വിസി ചീഫ് കോഡിനേറ്റർ ഉസ്മാൻ കുറുകത്താണി അഭിപ്രായപ്പെട്ടു. ബഹുജന കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവനം ഇസ്ലാമിൽ എന്ന വിഷയത്തിൽ സൽമാൻ വെങ്ങളവും ഹറമും പരിസരവും എന്ന വിഷയത്തിൽ ജലീൽ മാസ്റ്റർ വടകരയും ക്ലാസെടുത്തു. ടി.എസ് ബദറുദ്ധീൻ തങ്ങൾ, കുഞാപ്പു ഹാജി , ശറഫുദ്ധീൻ വടശേരി ,അബ്ദുസമദ് പെരിന്പലം, സിറാജ് വില്യാപ്പള്ളി ഇസ്ഹാഖ് ഫറോക് എന്നിവർ സംബന്ധിച്ചു. ക്യാപ്റ്റൻ മുസ്തഫ കാളോത്ത് സ്വാഗതവും ഉസ്മാൻ മറ്റത്തൂർ നന്ദിയും പറഞ്ഞു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ