ജിദ്ദ: യാന്പു പുഷ്പമേളയയോടനുന്ധിച്ചു കരകൗശല വസ്തുക്കളുടെ പ്രദർശന മൽസരത്തിൽ പാഴ് വസ്തുക്കളിൽ നിന്നും ഉണ്ടാക്കിയ നിമയുടെ കരകൗശല വസ്തുക്കളുടെ പ്രദർശനവും നടന്നിരുന്നു. ഈ മത്സരത്തിൽ തുടർച്ചയായി രണ്ടാം തവണയും മൂന്നാം സ്ഥാനം നിമ കരസ്ഥമാക്കി സൗദി യാന്പു റോയൽ കമ്മീഷന്റെ പ്രസംസയും അവാർഡും നേടുകയുണ്ടായി.
ജിദ്ദ നവോദയ കുടുംബവേദി പ്രവർത്തകയായ ഇവർ അൽമനാർ സ്കൂൾ ക്രാഫ്റ്റ് അധ്യാപികയും കൂടിയാണ്. ജിദ്ദ നവോദയ യാന്പു ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ നിമ കിരണിനെ കുടുംബവേദി വനിതാ കണ്‍വീനർ സിനി വിനോദ് പൊന്നാടയും ഏരിയാ പ്രസിഡന്റ് രാജൻ നന്പ്യാർ മൊമൊന്റോയും നൽകി ആദരിച്ചു. ഏരിയാ സെക്രട്ടറി കരുണാകരൻ, സെട്രൽ കമ്മറ്റി അംഗങ്ങളായ ഗോപി മന്ത്രവാദി, ഗഫൂർ, കുടുബ വേദി കണ്‍വീനർ ബൈജു, ഏരിയാ ട്രഷറർ യൂസഫ്, വനിതാ വേദി കണ്‍വീനർ സിനി വിനോദ്, കുടുംബ വേദി ജോ: കണ്‍വീനർ എബ്രാഹാം, രാജേഷ് പിള്ള, മുകുന്ദൻ നായർ എന്നിവർ ആശംസകൾ നേർന്നു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ