ജിദ്ദ: നാഥന്റെ അതിഥികളായി എത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ ഒരുങ്ങുന്ന ഹജ്ജ് വളണ്ടിയർ കോറിന്റെ പ്രചരണാർത്ഥം ഈ വരുന്ന ജൂലൈ 13നു ഷറഫിയ്യയിൽ ബഹുജന സംഗമം നടക്കും. ഐസി എഫ് , ആർഎസ്സി നാഷണൽ നേതാക്കളുൾപ്പെടെ പൗരപ്രമുഖർ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കും.
സേവന രംഗത്ത് നിസ്തുലമായ ഇടപെടലുകൾ അടയാളപ്പെടുത്തി ഹാജിമാരെ സേവിക്കുന്നതിനും മാർഗനിർദേശം നൽകുന്നതിനും കഴിഞ്ഞ കുറെ വർഷങ്ങളായി രിസാല സ്റ്റഡി സർക്കിളിനു കീഴിൽ ഹജ്ജ് വളണ്ടിയർ കോർ പ്രവർത്തിച്ചു വരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ഹാജിമാർക്ക് പ്രത്യേകം പരിശീലനം ലഭിച്ചു വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ആർഎസ്സി ഹജ്ജ് വളണ്ടിയർമാരുടെ സേവനം കഴിഞ്ഞ കാലങ്ങളിൽ പ്രയോജനപ്പെട്ടിട്ടുണ്ട്. ആദ്യ ഹജ്ജ് സംഘം ഇറങ്ങുന്നത് മുതൽ ജിദ്ദ സെൻട്രലിലെ വളണ്ടിയർമാർ എയർപോർട്ട് പരിസരത്തു സേവനനിരതരായി വിവിധ ഷിഫ്റ്റുകളിലായി രംഗത്തിറങ്ങും.
ഹജ്ജ് വളണ്ടിയർ കോർ അംഗമാവാൻ താൽപര്യപ്പെടുന്നവർ രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾക്ക് 0533590946 എന്ന നന്പറിൽ ബന്ധപ്പെടുക. ബഹുജന സംഗമം കോർഡിനേഷൻ മീറ്റിംഗിൽ ഐസിഎഫ് സെൻട്രൽ സെക്രട്ടറി കാദർ മാസ്റ്റർ, ആർഎസ്സി സെൻട്രൽ ജനറൽ കണ്‍വീനർ മൻസൂർ ചുണ്ടന്പറ്റ, അബ്ദുറബ്ബ് ചെമ്മാട്, ഇർഷാദ് കടംബോട് എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ