ഷാർജ: പ്രമുഖ സാഹിത്യകാരിയും ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്ക്കാര ജേതാവുമായ ഡോ: കെ പി സുധീരയുടെ പുസ്തക പ്രകാശനവും ഷാർജ ഇന്ത്യൻ അസോസിയേഷൻ ലൈബ്രറി കമ്മിറ്റി ഉദ്ഘാടനവും ജുലൈ 13 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുള്ള മല്ലിശേരി സ്വാഗതവും പ്രസിഡന്റ് ഇ. പി. ജോണ്സണ് മുഖ്യ അധ്യക്ഷതയും വഹിക്കും.
പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അഷറഫ് താമരശേരിയുടെ ജീവിത വഴികളിലൂടെയാണ് "സ്വർഗവാതിൽ' എന്ന നോവൽ എഴുതപ്പെട്ടിരിക്കുന്നത്.
പുസ്തകം പ്രകാശനം ഡോ: ഷീന ഷുക്കൂർ (മുൻ പ്രോ വൈസ് ചാൻസലർ കാലിക്കറ്റ് യൂണിവേഴ്സിറ്റി) മോഹൻ കുമാറിനു(എസ്റ്റേർണൽ അഫൈർസ് എക്സികുറ്റീവ്, ഷാർജ ബുക്ക് അതോറിറ്റി) നൽകി നിർവഹിക്കുന്നു. അൻവർ നഹ, രമേശ് പയ്യന്നൂർ, ഷാബു കിളിതട്ടിൽ, നിസാർ തളങ്ങര, ഇ.കെ. ദിനേശൻ, സർഗ്ഗ റോയ്, പുന്നയൂർക്കുളം സെയ്നുദ്ദീൻ, തുടങ്ങി പ്രമുഖർ ആശംസകൾ നേരും.