ന്യൂയോർക്ക്: സാഹിത്യ പ്രവർത്തക കോ ഓപ്പറേറ്റീവ് സൊസൈറ്റി(SPCS) പ്രസിദ്ധീകരിച്ച ബേബി എല്ലോറയുടെ പുതിയ നോവൽ ’മരുഭൂമിയിലെ പ്രണയം’ ന്യൂയോർക്കിൽ റോക്ക്ലാൻഡ് കൗണ്ടിയിലുള്ള Sitar Palace Restaurant ൽ ജൂണ്‍ 30നു നടന്ന നെടങ്ങാടപ്പള്ളി സംഗമം കുടുംബ സമ്മേളനത്തിൽ റിട്ട. പ്രൊഫ.ജോർജ് ജോസഫ് സംഗമത്തിന്റെ പ്രസിഡന്റ് റസൽ സാമുവലിനു കോപ്പി നൽകി പ്രകാശനം ചെയ്തു. നെടുങ്ങാടപ്പള്ളി സംഗമത്തിന്റെ പ്രസിഡന്റ് ഫിലിപ്പ് ജോണ്‍ (രവി), സെക്രട്ടറി തോമസ് വർഗീസ്(സണ്ണി), ട്രഷറർ ബാബു പൂപ്പള്ളി, ജോണ്‍ വർക്കി എന്നിവർ അനുമോദന പ്രസംഗം നടത്തി.
നെടുങ്ങാടപ്പള്ളി നിവാസിയായ ബേബി എല്ലോറയുടെ പുതിയ നോവലാണ് മരുഭൂമിയിലെ പ്രണയം. മരുഭൂമി എന്നത് ഒരവസ്ഥയാണ്. ഒറ്റപ്പെടുന്നവന്റെ അവസ്ഥ. രക്ഷപ്പെടാനാകാതെ, രക്ഷപ്പെടുത്താനാളില്ലാതെ എന്തു ചെയ്യണമെന്നറിയാതെ പെട്ടു പോകുന്ന ഒരവസ്ഥ. ഒരു മാർഗങ്ങളുമില്ലാതെയാകുന്പോൾ ആ അവസ്ഥയെ സന്തോഷത്തോടെ സ്വീകരിക്കാൻ, ഇഷ്ടപ്പെടുവാൻ തയ്യാറെടുക്കുന്ന ഒരു സ്ത്രീയുടെ കഥ നമ്മളേയും നൊന്പരപ്പെടുത്തുന്നു എന്നതാണ് ഈ നോവലിലെ പ്രമേയം.