ഫിലഡൽഫിയ: ലോകത്തിലെ മലയാളികളുടെ പുതിയ മേച്ചിൽപ്പുറമായി ആഫ്രിക്കൻ രാജ്യങ്ങൾ തെരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചൈനയെപ്പോലുള്ള രാജ്യങ്ങളിലെ വ്യവസായ മേഖലയിൽ വൻ സംരംഭങ്ങൾക്ക് തുടക്കംകുറിച്ചതായും ഫിലഡൽഫിയയിലെ വാലിഫോർജ് ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ നടന്ന ഫൊക്കാനയുടെ പതിനെട്ടാമത് കണ്‍വൻഷന്റെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ അദ്ദേഹം വ്യക്തമാക്കി.
ലോകം നാലാമത്തെ വ്യവസായ വിപ്ലവത്തെ (ഇൻസ്ട്രിയൽ റവല്യൂഷൻ) അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സും മെഷീൻ ലേണിംഗും തുടങ്ങിയ ടെക്നോളജി വികസനങ്ങൾ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുമെന്ന ഒരു വാദം നിലനിൽക്കെ, ഇവ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുമെന്നും മറ്റൊരു വാദമുണ്ട്. നിതാന്തജാഗ്രതയോടെ കൈകാര്യം ചെയ്യപ്പെടേണ്ട ഒരു വിഷയമാണിത്. ഇതിന്റെ അനന്തരഫലങ്ങൾ പ്രവചനാതീതമാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് കംപ്യൂട്ടർ വത്കരണം ആരംഭിച്ചകാലത്ത് തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്നു ഉണ്ടായിരുന്ന വാദമുഖങ്ങൾ പിന്നീട് തെറ്റിയിരുന്നുവെന്ന് ബോധ്യപ്പെട്ട വിവരവും അദ്ദേഹം എടുത്തുകാട്ടി.
മലയാളിയുടെ തൊഴിൽ മനസ്ഥിതിയിൽ കാതലായ മറ്റം വരുത്തണമെന്നു നിർദേശിച്ച ചെന്നിത്തല ഇന്ന് കേരളത്തിൽ നിന്ന് ഐ.ടി കന്പനികളിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം വ്യാപാരത്തിലും വാണിജ്യത്തിലും വികസന മുരടിപ്പുണ്ടാക്കാൻ കാരണമാകുന്നുണ്ട്. ിൃശ2018ഷൗഹ്യ12രവലിിശവേമഹമ.ഷുഴ
റിപ്പോർട്ട്: ഫ്രാൻസീസ് തടത്തിൽ