+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു

ഷിക്കാഗോ: ജൂണ്‍ ഒമ്പതാം തീയതി ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഗ്രാഡ്വേറ്റ് ചെയ്ത വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങ് നടത്തി. ഈവര്‍ഷം വളരെ മികച്ച വിജയത്തോടെ ഹൈസ്‌കൂളില്‍ നിന്നും കോളജില്‍ നിന്നും
ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു
ഷിക്കാഗോ: ജൂണ്‍ ഒമ്പതാം തീയതി ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഗ്രാഡ്വേറ്റ് ചെയ്ത വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങ് നടത്തി. ഈവര്‍ഷം വളരെ മികച്ച വിജയത്തോടെ ഹൈസ്‌കൂളില്‍ നിന്നും കോളജില്‍ നിന്നും ഗ്രാഡ്വേറ്റ് ചെയ്ത 17 കുട്ടികളെ ഐഇഎഫ് ആദരിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി പെന്‍സില്‍വേനിയ അഞ്ചാം ഡിസ്ട്രിക്ട് സെനറ്റര്‍ ജോണ്‍ പി. സബാറ്റിന ജൂണിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്കി.

സെനറ്ററുടെ ഗുഡ് സിറ്റിസണ്‍ അവാര്‍ഡ് അഖില ബെന്നി, എലിസബത്ത് പ്രസാദ്, സാമുവേല്‍ മാത്യു, സിമി ജോസഫ് എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. അതൊടൊപ്പം സ്‌കോളര്‍ഷിപ്പുകള്‍, കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡുകള്‍ എന്നിവ മികവ് കാട്ടിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഐഇഎഫ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ നല്‍കി. 14 വിദ്യാര്‍ത്ഥികള്‍ ഹൈസ്‌കൂളില്‍ നിന്നും ഗ്രാഡ്വേറ്റ് ചെയ്തു. ഒരു വിദ്യാര്‍ത്ഥി ബിരുദ പഠനം പൂര്‍ത്തീകരിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തീകരിച്ചു.

നിലവിലുള്ള വിദ്യാര്‍ത്ഥി അംഗങ്ങളെ കൂടാതെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഈ പരിപാടി ആവിഷ്‌കരിച്ചത് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായ ആന്‍ ഇടിച്ചാണ്ടി,. ഗ്രേയ്‌സണ്‍ കളത്തില്‍, മോണിക്ക ജസ്റ്റീന്‍, സോണ മാത്യു, പുന്നൂസ് ചെറിയാന്‍ തുടങ്ങിയ സീനിയര്‍ വിദ്യാര്‍ത്ഥികളായിരുന്നു. സെനറ്റര്‍ സബാറ്റിനയുടെ സാന്നിധ്യവും, സഹകരണവും എല്ലാ ഐ.ഇ.എഫ് അംഗങ്ങള്‍ക്കും പ്രചോദനമായി പരിപാടി സമാപിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം