വി. അൽഫോൻസാമ്മയോടുള്ള നൊവേന പ്രാർഥനയ്ക്കുശേഷം നടന്ന ആഘോഷമായ തിരുനാൾ കർമ്മങ്ങൾക്ക് വാൾസാൾ സെന്റ് മേരീസ് പള്ളി വികാരി റവ. ഫാ. ജസ്റ്റിൻ കാരക്കാട്ട് എസ്ഡിവി മുഖ്യകാർമികത്വം വഹിച്ചു വചനസന്ദേശം നൽകി. ആദ്യ അവസരത്തിൽ ഉത്ഥിതനായ ക്രിസ്തുവിനെ കാണാൻ തോമസിന് സാധിച്ചില്ലെങ്കിലും പ്രാർഥനയോടെ കാത്തിരുന്നപ്പോൾ തോമസിനുവേണ്ടി രണ്ടാമതും ഈശോ ശിഷ്യന്മാരുടെ മുന്പിൽ പ്രത്യക്ഷപ്പെടുകയും തോമസിന്റെ ആഗ്രഹം സാധിക്കുകയും ചെയ്തു. സ്വന്തം ആഗ്രഹത്തിനനുസരിച്ചു ഈശോയെ കാണാൻ പറ്റാത്തതു കൊണ്ട് ശിഷ്യ·ാരുടെ കൂട്ടം വിട്ടുപോവുകയല്ല, മറിച്ചു അവരോടു കൂടി പ്രാർഥിച്ചു കാത്തിരുന്നപ്പോഴാണ് തോമസിനു വീണ്ടും ഉയർത്തെഴുന്നേറ്റ ക്രിസ്തുവിനെ കാണാൻ സാധിച്ചത്. ഇന്നും സഭയിൽ നിന്ന് നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ സാധിച്ചു കിട്ടിയില്ലെങ്കിലും പരിഭവിച്ചു മാറിനിൽക്കാതെ സഭയുടെ മനസിനോട് ചേർന്നു നിന്നാൽ തോമാശ്ലീഹായെപ്പോലെ നമ്മക്കും ഈശോയെ അനുഭവിക്കാൻ സാധിക്കുമെന്നും അദേഹം തിരുനാൾ സന്ദേശത്തിൽ പറഞ്ഞു.
തുടർന്നു നടന്ന ലദീഞ്ഞ് പ്രാർഥനയുടെ സമാപനത്തിൽ നടത്തപ്പെട്ട ഭക്തിനിർഭരമായ പ്രദക്ഷിണം വിശ്വാസത്തിന്റെ നേർക്കാഴ്ചയായി. കുട്ടികളെ അടിമവയ്ക്കുന്നതിനും കഴുന്ന് എഴുന്നെള്ളിക്കുന്നതിനും സൗകര്യമേർപ്പെടുത്തിയിരുന്നു. ഗായകസംഘത്തിന്റെ ശ്രുതിമധുരമായ ഗാനാലാപനം സ്വർഗീയചൈതന്യം പകർന്നു. ഡെർബി "മസാല ട്വിസ്റ്റ്’ ഒരുക്കിയ സ്നേഹവിരുന്ന് ഇടവക കൂട്ടായ്മയുടെ സ്നേഹാനുഭവം പങ്കുവച്ചു. ഡെർബി സെന്റ് ജോസഫ്സ് റോമൻ കത്തോലിക്കാ പള്ളി വികാരി റവ. ഫാ. ജോണ് ട്രെൻചാർഡിന്റെ സാന്നിധ്യം അനുഗ്രഹമായി.
തിരുകർമങ്ങൾക്കും മറ്റു ക്രമീകരണങ്ങൾക്കും വികാരി ഫാ. ബിജു കുന്നയ്ക്കാട്ട്, കൈകാര·ാർ, കമ്മിറ്റിയംഗങ്ങൾ, വാർഡ് ലീഡേഴ്സ്, പ്രത്യേക തിരുനാൾ കമ്മിറ്റിയംഗങ്ങൾ, മതാധ്യാപകർ, വിമെൻസ് ഫോറം ഭാരവാഹികൾ, അൾത്താരശുശ്രൂഷികൾ, ഗായകസംഘം, വോളണ്ടിയേഴ്സ് തുടങ്ങിയവർ നേതൃത്വം നൽകി.
റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്