ബ്രിസ്റ്റോൾ: ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ കൊച്ചുമിടുക്കന്മാരും മിടുക്കികളും ബാർട്ടണ്‍ ക്യാന്പിൽ ജൂലൈ 20 മുതൽ 22 വരെ ഒത്തുചേരുന്നു. കരുത്തുറ്റ ഒരു പുത്തൻതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ബ്രിസ്റ്റോൾ കാർഡിഫ് റീജണുകളിൽ എല്ലാ സെന്ററുകളിൽ നിന്നും 9ാം ക്ലാസിനും അതിനു മുകളിലേയ്ക്കും പഠിക്കുന്ന കുട്ടികളെയും യുവതി യുവാക്കളെയും ഒരുമിച്ചു കൊണ്ടുവരുന്നതിനായി സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) ബ്രിസ്റ്റോളാണ് ഈ ക്യാന്പ് സംഘടിപ്പിക്കുന്നത്.
ഉൗർജ്ജസ്വലരായ നമ്മുടെ പുതിയ തലമുറയ്ക്ക് തങ്ങളുടെ സർഗവാസനകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഇത്തരം വേദികൾ തികച്ചും പ്രയോജനപ്രദമായിരിക്കും. ഓരോ വ്യക്തിയുടെയും മാനസികവും സാമൂഹികവും ആത്മീയവുമായ ഉന്നമനത്തെ ലക്ഷ്യം വച്ചുകൊണ്ട് തികച്ചും ആസ്വാദ്യകരമായ രീതിയിൽ തന്നെയാണ് കർമ്മ പരിപാടികൾ വിഭാവന ചെയ്തിട്ടുള്ളത്.
21നു ശനിയാഴ്ച റൈസ് തിയറ്റേഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന ടീമാണ് പരിപാടികൾക്കു നേതൃത്വം കൊടുക്കുന്നത്. കൂട്ടത്തിൽ ആശയ സന്പുഷ്ടങ്ങളായ ക്ലാസുകൾ, ചർച്ചകൾ, കളികൾ ഇങ്ങനെ ഏവരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്ന തരത്തിലുള്ള ഒരു ക്യാന്പാണ് സീറോ മലബാർ യൂത്ത് മൂവ്മെന്റ് ബ്രിസ്റ്റോൾ ഒരുക്കുന്നത്. നമ്മുടെ വളരുന്ന തലമുറയ്ക്കു വേണ്ടിയുള്ള ഈ അവസരം ഏറ്റവും ഫലപ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തണമെന്നും സാധിക്കുന്ന എല്ലാവരും തങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും ബ്രിസ്റ്റോൾ കാർഡിഫ് റീജണൽ കോർഡിനേറ്റർ റവ. ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടി എല്ലാവരോടും അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
എസ്എംവൈഎം ബ്രിസ്റ്റോൾ കോർഡിനേറ്റേർ ജോർജ് തരകൻ : 078 1119 7278
റിപ്പോർട്ട്: സി. ഗ്രേസ്മേരി
ബ്രിസ്റ്റോൾ കാർഡിഫ് റീജണ്‍ യൂത്ത് ക്യാന്പ് ജൂലൈ 21, 22, 23 തീയതികളിൽ
11:10 PM Jul 11, 2018 | Deepika.com