ലണ്ടൻ: മരിയൻ മിനിസ്ട്രി ലണ്ടൻ കേന്ദ്രീകരിച്ച് എല്ലാ ആദ്യ ശനിയാഴ്ചകളിലും ഒക്ടോബർ 6 മുതൽ ഏകദിന ധ്യാനങ്ങൾ ഒരുക്കുന്നു. മരിയൻ മിനിസ്ട്രി സ്പിരിച്വൽ ഡയറക്ടർ ഫാ. ടോമി ഏടാട്ട് ആണ് ധ്യാനം നയിക്കുന്നത്.
പലവിധ ദൈവദാനങ്ങളാൽ അനുഗ്രഹിക്കപ്പെട്ട ഇംഗ്ലണ്ടിലും മറ്റു വിദേശ രാജ്യങ്ങളിലും പ്രവാസ ജീവിതം അനുഭവിച്ചറിഞ്ഞ വൈദീകരേയും അൽമായ ശുശ്രൂഷകരെയും ഉൾപ്പെടുത്തി പ്രവാസികളുടെ ആത്മീയ ഉയർച്ചയ്ക്കും സഭയുടെ വളർച്ചയ്ക്കുമുള്ള ആത്മീയ മുന്നേറ്റമാണ് അഭി. ജോസഫ് സ്രാന്പിക്കൽ പിതാവിനോട് ചേർന്ന് ഈ ധ്യാനത്തിലൂടെ ലക്ഷ്യമിടുന്നത്.
രാവിലെ 9ന് ആരംഭിച്ച് ജപമാലയിലൂടെ മാതാവിന്റെ വിമലഹൃദയത്തിന് ശുശ്രൂഷകളെ സമർപ്പിച്ച് ആരാധനയോടെ വൈകുന്നേരം 3നു സമാപിക്കുന്നതായിരിക്കും മരിയൻ ഏകദിന ധ്യാനം.
വിശദവിവരങ്ങൾക്ക് മരിയൻ മിനിസ്ട്രി യു.കെ. ഡയറക്ടറും റീട്രീറ്റ് ചീഫ് കോഓർഡിനേറ്ററുമായ ബ്രദർ ചെറിയാൻ സാമുവലിനെ ബന്ധപ്പെടാവുന്നതാണ്.
+44 7460499931
റിപ്പോർട്ട്: ജെഗി ജോസഫ്
മരിയൻ ഏകദിന ധ്യാനം ലണ്ടനിൽ
11:07 PM Jul 11, 2018 | Deepika.com