ന്യുയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിയ്ക്കൻ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറൻസിന്റെ ഒന്നാം ദിവസം ജൂലൈ 18 ന് വൈകിട്ട് ഏഴിനു നടക്കുന്ന ഘോഷയാത്രയിൽ കാനഡ മുതൽ നോർത്ത് കരോളിന വരെയുള്ള ഇടവക ജനങ്ങൾ അഞ്ചു മേഖലകളുടെ ബാനറുകൾക്ക് പിന്നിൽ അണിനിരക്കുമെന്ന് കോഓർഡിനേറ്റർ രാജൻ പടിയറയും ജോണ്‍ വർഗീസും അറിയിച്ചു.
ഘോഷയാത്രയുടെ ക്രമീകരണം
ഏറ്റവും മുൻപിൽ ഫാമിലി കോണ്‍ഫറൻസ് ബാനർ. തുടർന്ന് അമേരിക്കയുടേയും ഇന്ത്യയുടേയും കാതോലിക്കേറ്റിന്റേയും പാതകകൾ വഹിച്ചുകൊണ്ട് സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഭദ്രാസന കൗണ്‍സിൽ അംഗങ്ങൾ, കോണ്‍ഫറൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഫിലഡൽഫിയ ഏരിയായിൽ നിന്നുമുള്ള ശിങ്കാരിമേളം, ഗാനം ആലപിച്ചുകൊണ്ടുള്ള അലങ്കരിച്ച വാഹനം ഇതിനു പിന്നിലായി അഞ്ചു മേഖലകളുടെ ബാനറിൽ സഭാ പതാകകൾ വഹിച്ചുകൊണ്ടുള്ള ഏരിയ കോ ഓർഡിനേറ്റർമാർ. തുടർന്ന് ബാനറുകളുടെ ക്രമം അനുസരിച്ച് ഇടവക ജനങ്ങൾ രണ്ടു വരിയായി അണിനിരക്കും.
ഇടവക ജനങ്ങൾക്ക് പിന്നിലായി ക്യൂൻസ് ഇടവകയിൽ നിന്നുമുള്ള ശിങ്കാരിമേളം, ഭദ്രാസനത്തിലെ വൈദീകർ, ഭദ്രാസന മെത്രാപ്പോലീത്ത, പ്രത്യേക ക്ഷണിതാക്കൾ, റാഫിളിന്റെ ഒന്നാം സമ്മാനം ബെൻസ് ടഡഢ250 കാർ എന്നീ ക്രമത്തിലാണ് ഘോഷയാത്ര നീങ്ങുന്നതെന്ന് കോണ്‍ഫറൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയച്ചു.
കോണ്‍ഫറൻസ് കമ്മിറ്റി അംഗങ്ങൾ അവരവരുടെ ഏരിയായിലെ ഇടവക ജനങ്ങളെ നിയന്ത്രിയ്ക്കേണ്ടതാണ്. ഘോഷയാത്രയുടെ ഒരുക്കങ്ങൾ വൈകിട്ട് 6.30നു തുടങ്ങുന്നതും 7ന് മുന്നോട്ട് നീങ്ങുന്നതുമായിരിയ്ക്കും. ഭദ്രാസനത്തിലെ അംഗങ്ങളുടെ ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് കോണ്‍ഫറൻസ് കമ്മിറ്റി അഭ്യർഥിക്കുന്നു.
ഫാമിലി കോണ്‍ഫറൻസ് കലാപരിപാടികൾ
ന്യൂയോർക്ക്: കലഹാരി റിസോർട്ട് ആൻഡ് കണ്വൻഷൻ സെന്ററിൽ നടക്കുന്ന ഫാമിലി കോണ്‍ഫറൻസിനോടനുബന്ധിച്ച് കലാപരിപാടികൾ ജൂലൈ 19 വ്യാഴാഴ്ച 7.30 ന് തുടങ്ങും. ഭദ്രാസനത്തിന്റെ ഇടവകകളിൽ നിന്നുമുള്ള തിരഞ്ഞെടുത്ത പരിപാടികൾ കോണ്‍ഫറൻസിന്റെ ഇടവേളകളിൽ അവതരിപ്പിക്കും.
ബൈബിൾ സംബന്ധമായതും അല്ലാത്തതുമായ ചിത്രീകരണങ്ങൾ, നൃത്തങ്ങൾ, ഗാനാലാപനങ്ങൾ തുടങ്ങി വ്യത്യസ്തമായ പരിപാടികൾ ആണ് ക്രമീകരിച്ചിയ്ക്കുന്നതെന്ന് കോഓർഡിനേറ്റർ ആശാ ജോർജ് അറിയിച്ചു.
വിവരങ്ങൾക്ക്: ആശാ ജോർജ്: 973 600 2127.
റിപ്പോർട്ട്: യോഹനാൻ രാജൻ