ഫിലഡൽഫിയ: ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ഫൊക്കാന ഇലക്ഷനിൽ ബോർഡ് ഓഫ് ട്രസ്റ്റീയിലെ മൂന്നാംസ്ഥാന വിജയിയെ കോയിൻ ടോസിംഗിൽ കൂടി തെരഞ്ഞെടുത്തു. ബോർഡ് ഓഫ് ട്രസ്റ്റീയായി ഒന്നും രണ്ടും സ്ഥാനങ്ങളിൽ വിജയിക്കുന്നവർക്ക് നാലു വർഷവും മൂന്നാം സ്ഥാനം ലഭിക്കുന്ന സ്ഥാനാർഥിക്കു രണ്ടു വർഷവുമാണ് കാലാവധി ലഭിക്കുക.
ബോർഡ് ഓഫ് ട്രസ്റ്റീ സ്ഥാനാർഥികളായിരുന്ന എബ്രഹാം വർഗീസ്, ബെൻ പോൾ, ഡോ. മാമൻ വർഗീസ്, ഡോ. മാത്യു വർഗീസ്, സുധ കർത്താ എന്നിവരുടെ വോട്ട് എണ്ണി തീർന്നപ്പോൾ ബെൻ പോളും ഡോ. മാമൻ വർഗീസും 140 വോട്ടുകൾ വീതം നേടി ആദ്യത്തെ രണ്ടു സ്ഥാനങ്ങൾ നേടുകയും ഡോ. മാത്യു വർഗീസ് സുധ കർത്തയേക്കാൾ ഒരു വോട്ടിന്റെ ലീഡിൽ മൂന്നാം സ്ഥാനത്തിനർഹനായതായും പ്രഖ്യാപനം നടത്തപ്പെട്ടു. ഡോ. മാത്യു വർഗീസ് 133 ഉം, സുധ കർത്താ 132 ഉം, എബ്രഹാം വർഗീസ് 131 ഉം വോട്ടുകൾ നേടിയതായി ആയിരുന്നു പ്രഖ്യാപനം.
സുധ കർത്തയുടെ ബൂത്ത് ഏജന്റായി പ്രവർത്തിച്ച സുമോദ് നെല്ലിക്കാല റീ കൗണ്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് അർദ്ധരാത്രിയോടു കൂടി റീ കൗണ്ട് ചെയ്യാൻ തീരുമാനിച്ചു. റീ കൗണ്ടിൽ ഡോ. മാത്യു വർഗീസും സുധ കർത്തയും 132 വോട്ടുകൾ വീതം നേടി തുല്യ വിജയം കരസ്ഥമാക്കിയതായി കണ്ടെത്തി. തുടർന്ന് കോയിൻ ടോസിങ്ങിലൂടെ മൂന്നാം സ്ഥാന വിജയിയെ കണ്ടെത്താൻ തീരുമാനം എടുക്കുകയും കോയിൻ ടോസിംഗിൽ ഡോ. മാത്യു വർഗീസിനെ ഭാഗ്യം കടാക്ഷിക്കുകയും ചെയ്യ്തു.വെള്ളി ആഴ്ച ഉച്ചതിരിഞ്ഞു മൂന്നിന് തുടങ്ങിയ വോട്ടെണ്ണലിന് ശനിയാഴ്ച വെളുപ്പിനെ ഒരുമണിയോടു കൂടി പര്യവസാനമായി.
റിപ്പോർട്ട്: സുമോദ് നെല്ലിക്കാല