ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിന്റെ വിശേഷങ്ങൾ ലഭ്യമാക്കുന്നതിനായി കോണ്‍ഫറൻസ് ക്രോണിക്കിൾ എന്ന ന്യൂസ് ബുള്ളറ്റിൻ ടീം ഈ വർഷവും സജീവമായി. പ്രസിദ്ധീകരണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ചീഫ് എഡിറ്റർ ഫാ. ഷിബു ഡാനിയേൽ അറിയിച്ചു.
ജൂലൈ 18 മുതൽ 21 വരെ പെൻസിൽവാനിയായിലെ പോക്കോണാസ് കലഹാരി റിസോർട്ട് ആൻഡ് കണ്വൻഷൻ സെന്ററിലാണ് കോണ്‍ഫറൻസ് നടക്കുന്നത്. കോണ്‍ഫറൻസ് ക്രോണിക്കിളിന്റെ പ്രസിദ്ധീകരണത്തിന് കലഹാരി റിസോർട്ടിലെ കോണ്‍ഫറൻസ് വേദിയോടു ചേർന്നു ആധുനിക സജീകരണത്തോടുകൂടി മീഡിയ സെന്റർ പൂർണസജ്ജമാക്കും. കോണ്‍ഫറൻസിൽ പങ്കെടുക്കുന്നവർക്ക് രാവിലെ തന്നെ പ്രിന്റ് എഡിഷനായും സോഷ്യൽ മീഡിയ വഴിയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും ലഭ്യമാക്കുന്നവിധത്തിലാണ് ന്യൂസ് ബുള്ളറ്റിൻ പ്രസിദ്ധീകരിക്കുന്നത്.
ചീഫ് എഡിറ്റർ ഫാ. ഷിബു ഡാനിയേലിനൊടൊപ്പം പരിചയ സന്പന്നരായ ഒരു ടീമായാണ് പ്രവർത്തിക്കുന്നത്. ലിൻസി തോമസ്, വർഗീസ് പോത്തനിക്കാട്, ഈപ്പൻ മാത്തൻ, ഫിലിപ്പോസ് ഫിലിപ്പ്, സുനോജ് തന്പി, രാജൻ യോഹന്നാൻ എന്നിവരാണ് ഓണ്‍സൈറ്റ് പബ്ലിക്കേഷൻ കോണ്‍ട്രിബ്യൂട്ടിംഗ് എഡിറ്റേഴ്സായി പ്രവർത്തിക്കുന്നത്.
റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ