കുവൈത്ത് സിറ്റി: ഉരുൾപൊട്ടലിൽ ദുരന്തം വിതച്ച കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിൽ കോഴിക്കോട് ജില്ലാ അസോസിയേഷൻ അടിയന്തിര സഹായം വിതരണം ചെയ്തു. ഉരുൾപൊട്ടിയ മൂന്നു പ്രദേശങ്ങളിലും സഹായ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരുന്നു. കൂടുതൽ ജീവഹാനി നേരിട്ട വെട്ടി ഒഴിഞ്ഞ തോട്ടത്തിലെ സ്കൂളിൽ കഴിയുന്ന കുടുംബങ്ങൾ, കട്ടിപ്പാറയിലെ ഷെൽറ്ററിൽ കഴിയുന്ന കുടുംബങ്ങൾ, ചമ്മൽ പ്രദേശത്തുള്ളവർ എന്നീ നാൽപതു കുടുംബങ്ങൾക്കാണ് അടിയന്തിര സഹായം നൽകിയത്.
ജനറൽ സെക്രട്ടറി അബ്ദുൾ നജീബ്.ടി.കെ, രക്ഷാധികാരി ഹമീദ് കേളോത്ത്, ജോയിന്റ് ട്രഷറർ അഷ്റഫ് കണ്ടി, കാരുണ്യം സെക്രട്ടറി ശിവദാസ് പിലാക്കാട്ട്, സാൽമിയ ഏരിയ പ്രസിഡന്റ് ജിനീഷ്, അസോസിയേഷൻ മുൻ ഭാരവാഹി ശശിധരൻ കോവിലേരി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കട്ടിപ്പാറയിലെ എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ