ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ സെൻട്രൽ സമ്മേളനം ജൂലൈ 6 വെള്ളിയാഴ്ച വൈകിട്ട് നാലിനു തുടങ്ങി രാത്രി പത്തോടെ അവസാനിച്ചു. ഫുജൈറ, കൾബാ, ഡിബ്ബാ, ഖോർഫക്കാൻ എന്നീ നാലു യൂണിറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറിൽപരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കെ.പി സുകുമാരൻ അധ്യക്ഷത വഹിച്ച ഉദ്ഘാടനസമ്മേളനത്തിൽ സെക്രട്ടറി സുഭാഷ് സ്വാഗതം ആശംസിച്ചപ്പോൾ പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം. അബാസ് സമ്മേളനത്തിന്റെ ഒൗപചാരികമായ ഉദ്ഘാടനകർമ്മം നിർവഹിച്ചു.
ലോക കേരളസഭയിലെ ഫുജൈറയിൽ നിന്നുള്ള സാന്നിധ്യമായ സൈമണ്‍ സാമുവൽ സമ്മേളനത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് സെക്രട്ടറി കഴിഞ്ഞ ഒരു വർഷക്കാലത്തെ വിശദമായ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അനിൽ വരവു ചിലവു കണക്കുകളും സമ്മേളനത്തിന് മുന്നിൽ അവതരിപ്പിച്ചു അംഗീകാരം നേടി. സി.കെ. ലാൽ പ്രസിഡന്റ് എം.എം.എ റഷീദ് സെക്രട്ടറി, അബ്ദുൾ റസാക്ക് ട്രഷറർ എന്നിങ്ങിനെ പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തപ്പോൾ വൈസ് പ്രസിഡൻറുമാരായി അനിൽകുമാർ, സതീഷ് കുമാർ എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി ഉമ്മർ ചോലക്കൽ, ശശീന്ദ്രൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
പുതുതായി നിലവിൽ വന്ന 25 അംഗ പ്രവർത്തകസമിതിയിൽ നിന്ന് കലാസാംസ്കാരിക വിഭാഗം കണ്‍വീനറായി സതീശൻ പൊട്ടത്തിനെയും വനിതാവിഭാഗം കണ്‍വീനറായി സുഭാരവികുമാറിനെയും നിശ്ചയിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ പൊലിഞ്ഞു പോയ പ്രതിഭകളെയും പ്രഗൽഭരെയും സമ്മേളനം അനുസ്മരിച്ചു. ിൃശ2018ഷൗില09സമൃശമഹശബരൗഹേൗൃല.ഷുഴ