ഫ്ളോറിഡ: വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന രാജൻ പടവത്തിൽ കോളജ് യൂണിയൻ സെക്രട്ടറി, ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചതിനുശേഷം 1989ൽ അമേരിക്കയിലെ ഫ്ളോറിഡയിൽ സ്ഥിരതാമസമാക്കി. ആദ്യമായി 1995-97ൽ ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഓഫ് ഫ്ളോറിഡയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2002-03ൽ കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ പ്രസിഡന്റ്, വീണ്ടും 2003-4ൽ ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
1994 മുതൽ ഫൊക്കാന എന്ന ദേശീയ സംഘടനയിൽ പ്രവർത്തിച്ച രാജൻ പടവത്തിലിനെ ഫ്ളോറിഡയിലെ ഓർലാന്റോയിൽ വച്ചു നടന്ന ഫൊക്കാനയുടെ ദേശീയ കണ്‍വൻഷന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. കരുത്തുറ്റ പ്രവർത്തനങ്ങളുടെ അംഗീകാരമായി 2006-08ൽ ഫൊക്കാനയുടെ ഫൊക്കാനയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം