ന്യൂഡൽഹി: പാലം ഇൻഫന്റ് ജീസസ് ഫെറോന പള്ളിയുടെ 2018-19ലെ മതബോധന വാർഷികത്തിന്റെ ഉദ്ഘാടനം റവ. ഫാ. ജോർജ് കൊച്ചുപുരയ്ക്കൽ നിർവഹിച്ചു. തുടർന്നു മുഖ്യാതിഥിയായ ഫാ. ജോർജ്, ഇടവക വികാരി റവ. ഫാ. എബ്രഹാം ചെന്പൂട്ടിക്കൽ, ഹെഡ്മാസ്റ്റർ റെജി തോമസ്, അസി. ഹെഡ്മാസ്റ്റ്ർ ഷീന എഫ്സി, കൈക്കാരൻ ടി.എൽ. പൈലി, മാതാപിതാക്കളുടെ പ്രതിനിധി ബോയ്സി ബോബി, വിദ്യാർഥി പ്രതിനിധികളായി ബോണി പോൾസണ്‍, രമ്യ സജി എന്നിവർ തിരി തെളിയിച്ചു.
ഇടവക വികാരി റവ. ഫാ. എബ്രഹാം ചെന്പൂട്ടിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ഈ വർഷത്തെ കാര്യപരിപാടികൾ അവതരിപ്പിച്ചു പ്രസംഗിച്ചു. സെക്രട്ടറി റെസിൽ സാബു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞവർഷം പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്