ജിദ്ദ: കുട്ടികളുടെ അവധിക്കാലം അനാവശ്യമായി നഷ്ടപ്പെടുത്താതെ മതപരമായ ചുറ്റുപ്പാടിലൂടെ അവരെ കുടുംബത്തിനും, സമൂഹത്തിനും ഉപകാരപ്രദവും പ്രയോജനപ്രദവുമാക്കാനുള്ള കോഴ്സ് ആരംഭിക്കുന്നു.
ഖുർആൻ പാരായണം, വിശദീകരണം, മനഃപാഠം എന്നിവയും ഇസ്ലാമിക ചരിത്ര പഠനം, വിശ്വാസം, സ്വഭാവ സംസ്കരണം, ആചാരാനുഷ്ടാനങ്ങൾ, വ്യക്തിത്വ വികസന ക്ലാസുകൾ എന്നിവയും ഉണ്ടായിരിക്കും. ജൂലൈ 9 മുതൽ തുടങ്ങുന്ന കോഴ്സ് ഓഗസ്റ്റ് 17 ന് അവസാനിക്കും. വൈകുന്നേരം 7:00 മുതൽ 10:00 വരെ നടത്തപ്പെടുന്ന ക്ലാസുകൾക്ക് വെള്ളിയും ശനിയും അവധിയായിരിക്കും.
കോഴ്സിന്റെ സമാപനം കുറിച്ചുകൊണ്ട് കലാ കായിക മത്സരങ്ങളും, പഠന ഉല്ലാസ യാത്രകളും സംഘടിപ്പിക്കുമെന്നും മദ്രസ അധികൃതർ അറിയിച്ചു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ