ന്യൂഡൽഹി : പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രസമുച്ചയത്തിലെ ശ്രീകോവിന്റെ ഷഡാധാര പൂജകൾ വെള്ളിയാഴ്ച രാവിലെ 10നും 10.30നും ഇടക്ക് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. തുടർന്ന് കട്ടിള വയ്പും നടക്കും. സഹകാർമ്മികളായി ക്ഷേത്ര മേൽശാന്തി അഖിൽ ദേവിനോടൊപ്പം കേരളത്തിൽ നിന്നും ശശികുമാർ നന്പൂതിരിയും ഉണ്ടാവും
കുണ്ഡലിനി ശക്തിയെ ഉണർത്തി ഷഡ് ചക്രങ്ങളെ ഭേദിച്ച് ദ്വാദശാന്ത പത്മത്തിൽ എത്തിക്കുന്ന പ്രക്രിയയാണ് യോഗശാസ്ത്രമനുസരിച്ചു ഷഡാധാര പൂജ. ഷഡാധാര പ്രതിഷ്ഠയില്ലാതെ ബിംബങ്ങളെ മാത്രം പ്രതിഷ്ഠിച്ചാൽ അസ്ഥിവാരമില്ലാത്ത വീടുപോലെ ദേവചൈതന്യം പൂർണമാവുകയില്ല.
രാവിലെ 5.30ന് നിർമാല്യ ദർശനം തുടർന്ന് ഗണപതി ഹോമത്തോടെയാവും ചടങ്ങുകൾ ആരംഭിക്കുക. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും ഷഡാധാര പൂജകളോടനുബന്ധിച്ച് ഉണ്ടാവും.
കൂടുതൽ വിവരങ്ങൾക്ക് 9811219540 (യശോധരൻ നായർ) 880052070 (കൃഷ്ണ കുമാർ) എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ.ഷാജി