+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രക്തദാനക്യാന്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: സന്നദ്ധ രക്തദാന രംഗത്ത് പത്തിലധികം രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ടീമിന്‍റെയും മലയാളത്തിന്‍റെ നടന വിസ്മയം മോഹൻലാലിന്‍റെ ആരാ
രക്തദാനക്യാന്പ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: സന്നദ്ധ രക്തദാന രംഗത്ത് പത്തിലധികം രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ടീമിന്‍റെയും മലയാളത്തിന്‍റെ നടന വിസ്മയം മോഹൻലാലിന്‍റെ ആരാധകരുടെ ആഗോള ഓണ്‍ലൈൻ കൂട്ടായ്മയായ ലാൽ കെയെർസ് വേൾഡ് വൈഡ് ചാരിറ്റബിൾ സൊസൈറ്റി കുവൈറ്റ് യൂണിറ്റിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു.

ചെറിയ പെരുന്നാൾ ആഘോഷങ്ങളുടേയും ജൂണ്‍ മാസത്തെ പ്രതിമാസ ചാരിറ്റി പ്രവർത്തനങ്ങളുടേയും ഭാഗമായാണ് ലാൽ കെയേഴ്സ് പ്രവർത്തകർ രക്തദാനം നടത്തിയത്. കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി പ്രവർത്തകർ ക്യാന്പിൽ പങ്കെടുത്തു.

സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഇരു സംഘടനകളും ആദ്യമായാണ് കുവൈത്തിൽ കൈകോർക്കുന്നത്. പ്രവാസജീവിതത്തിലെ തിരക്കേറിയ ജീവിതത്തിൽ അന്പത് ഡിഗ്രിക്ക് മുകളിലത്തെ കടുത്ത ചൂടിനെ അവഗണിച്ചും സാമൂഹ്യ പ്രതിബദ്ധതയോടെ രക്തദാനത്തിന് തയാറായി വന്ന എല്ലാ രക്തദാതാക്കളേയും ബ്ലഡ് ഡോണേഴ്സ് കേരള അഭിനന്ദിച്ചു.

രക്തദാനപ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ താത്പര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും ബിഡികെ കുവൈത്ത് ടീമിനെ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ