+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആൻറിയ അബുദാബിക്ക് പുതിയ നേതൃത്വം

അബുദാബി: അങ്കമാലി എൻആർഐ അസോസിയേഷൻ (ആൻറിയ) അബുദാബിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സ്വരാജ് ജോണി (പ്രസിഡന്‍റ്), ഉണ്ണികൃഷ്ണൻ, നീന തോമസ് (വൈസ് പ്രസിഡന്‍റുമാർ), രാജേഷ് കുമാർ (സെക്രട്ടറി), റോബിൻ
ആൻറിയ അബുദാബിക്ക് പുതിയ നേതൃത്വം
അബുദാബി: അങ്കമാലി എൻആർഐ അസോസിയേഷൻ (ആൻറിയ) അബുദാബിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സ്വരാജ് ജോണി (പ്രസിഡന്‍റ്), ഉണ്ണികൃഷ്ണൻ, നീന തോമസ് (വൈസ് പ്രസിഡന്‍റുമാർ), രാജേഷ് കുമാർ (സെക്രട്ടറി), റോബിൻ കരികുളം (ജോയിന്‍റ് സെക്രട്ടറി), ബോബി സണ്ണി (ട്രഷറർ), അജി പത്മനാഭൻ (ജോയിന്‍റ് ട്രഷറർ) എന്നിവരടങ്ങുന്ന 27 അംഗ എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു.

ഇന്ത്യൻ സോഷ്യൽ സെന്‍ററിൽ കൂടിയ യോഗത്തിൽ ആന്‍റണി ഐക്യനാടൻ അധ്യക്ഷത വഹിച്ചു. രാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രതീഷ് വാർഷിക കണക്ക് അവതരിപ്പിച്ചു. റിജു കാവലിപ്പാടൻ പുതിയ നിയമാവലിക്ക് അംഗീകാരം നൽകി. തെരഞ്ഞെടുപ്പിന് മാർട്ടിൻ മൂഞ്ഞേലി നേതൃത്വം നൽകി.

അസോസിയേഷൻ ഗ്ലീറ്റ്സ് ഹോം 2018 എന്ന പേരിൽ അങ്കമാലിയിലെ നിർധന കുടുംബത്തിന് നിർമിച്ചു നൽകുന്ന വീടിന്‍റെ തറക്കല്ലിടൽ ജൂലൈ 12 നു നടക്കുമെന്ന് ആന്‍റണി ഐക്യനാടൻ അറിയിച്ചു. ജിൻസ് തോമസ് സ്വാഗതവും ജോയിന്‍റ് കണ്‍വീനർ ജോമോൻ റെജി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള