+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റ് മലയാളി സമാജം സ്നേഹസ്പർശം

കേരളത്തിലെ നിരാലംബകർക്കായി കുവൈറ്റ് മലയാളി സമാജം കഐംഎസിന്‍റെ ഒരു സ്നേഹ സമ്മാനം. താങ്കൾക്കോ കുടുംബാംഗങ്ങൾക്കോ ഉപയോഗിക്കാൻ സാധിക്കാത്തതും പാകമാകാത്തതും വൃത്തിയുള്ളതുമായ വസ്ത്രങ്ങൾ താങ്കളുടെ കൈവശം ഉണ്
കുവൈറ്റ് മലയാളി സമാജം സ്നേഹസ്പർശം
കേരളത്തിലെ നിരാലംബകർക്കായി കുവൈറ്റ് മലയാളി സമാജം കഐംഎസിന്‍റെ ഒരു സ്നേഹ സമ്മാനം. താങ്കൾക്കോ കുടുംബാംഗങ്ങൾക്കോ ഉപയോഗിക്കാൻ സാധിക്കാത്തതും പാകമാകാത്തതും വൃത്തിയുള്ളതുമായ വസ്ത്രങ്ങൾ താങ്കളുടെ കൈവശം ഉണ്ടെങ്കിൽ അതു ഞങ്ങൾക്ക് തരുമോ? അത് അർഹതയുള്ളവരുടെ കൈളിൽ ഞങ്ങൾ എത്തിക്കാം.

കുവൈറ്റ് മലയാളി സമാജത്തിന്‍റെ പുതിയ പദ്ധതി ആയ സ്നേഹസ്പർശത്തിന്‍റെ ഉദ്ഘാടനം പ്രസിഡന്‍റ് വർഗീസ് പോൾ, മാക്സി ജോസഫിൽ നിന്നും വസ്ത്രങ്ങൾ ഏറ്റു വാങ്ങി ഉദ്ഘാടനം നിർവഹിച്ചു.

വൃത്തിയുള്ളതും അലക്കിത്തേച്ചതുമായ ഏതു പ്രായത്തിൽ ഉള്ളവരുടെ വസ്ത്രമായാലും അത് അബാസിയ പോപ്പിൻസ് ഹാളിൽ എല്ലാദിവസവും വൈകിട്ട് 5 മുതൽ രാത്രി 9 വരെ കുവൈത്തിലുള്ള ഏവർക്കും നല്കാവുന്നതാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ