ആഷ്ഫോർഡ്: ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജോസഫ് മൈലാടുംപാറയിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ആറാം അഖില യുകെ ക്രിക്കറ്റ് ടൂർണമെന്റ് Willesborough, Kent Reginal Cricket ഗ്രൗണ്ടിൽ ജൂലൈ 29 ഞായറാഴ്ച രാവിലെ മുതൽ നടത്തപ്പെടും.
മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ആറാംവർഷവും വളരെ ആഘോഷമായി നടക്കുന്പോൾ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തമായ ടീമുകൾ വീറും വാശിയോടും കൂടി ഈ ക്രിക്കറ്റ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നു.
ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് ജോസഫ് മൈലാടുംപാറയിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കു പുറമേ 501 പൗണ്ടും, രണ്ടാം സ്ഥാനക്കാർക്ക് 251 പൗണ്ടും ട്രോഫിയും സമ്മാനമായി നൽകുന്നതാണ്. ഇതിനു പുറമെ ബെസ്റ്റ് ബാറ്റ്സ്മാനും, ബെസ്റ്റ് ബൗളർക്കും പ്രത്യേകം സമ്മാനം നൽകുന്നതാണ്.
കെന്റെ റീജനൽ ക്രിക്കറ്റ് ലീഗിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആഷ്ഫോർഡ് മലയാളി അസോസിയേഷനിലെ ഒരുപറ്റം ചെറുപ്പക്കാർ ആരംഭിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റ് ഇന്ന് യുകെയിലെ വലിയ ഒരു കായിക മാമാങ്കമായി തീർന്നിരിക്കുകയാണ്. ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി Willesborough, Kent Reginal Cricket ഗ്രൗണ്ടിലും പരിശീലന ഗ്രൗണ്ടിലുമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഈ ടൂർണമെന്റ് വൻ വിജയമാക്കുവാൻ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും നിസ്സീമമായ സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്നും യുകെയിലെ കായിക പ്രേമികളായ എല്ലാ ആൾക്കാരെയും പ്രസ്തുത ദിവസം Willesborough, Kent Reginal Cricket ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ഭാരവാഹികളായ ജെസ്റ്റിൻ ജോസഫ് (പ്രസിഡന്റ്) മോളി ജോളി (വൈസ് പ്രസിഡന്റ്) ട്രീസാ സുബിൻ (സെക്രട്ടറി) സിജോ (ജോ. സെക്രട്ടറി) ജെറി (ട്രഷറാർ) ജോളി (ക്രിക്കറ്റ് ക്യാപ്റ്റൻ) എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ജെറി- 078 6165 3060
ജോളി ആന്റണി- 079 1359 7718
രാജീവ് - 078 7712 4805
മനോജ് ജോണ്സൻ -079 8352 4365
സോനു -078 6172 2024
മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ വിലാസം:
Willesborough, Kent Reginal Cricket Ground
Ashford
Kent
TN24 0QE
റിപ്പോർട്ട്: ജോണ്സ് മാത്യൂസ്
ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ അഖില യുകെ ക്രിക്കറ്റ് ടൂർണമെന്റ് ജൂലൈ 29ന്
10:21 PM Jun 25, 2018 | Deepika.com