+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിക്ക് യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ക്ഷണം

ന്യൂജേഴ്‌സി : അമേരിക്കയിലെ പ്രശസ്ത നാഷണല്‍ യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ (NYLF ) (Explore Stem) മലയാളി വിദ്യാര്‍ത്ഥി അലക്‌സ് തമ്പി പങ്കെടുക്കുംന്യൂജേഴ്‌സിയിലെ യൂണിയന്‍ കൗണ്ടിയിലെ സെന്റ് മൈക്ക
അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിക്ക് യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ക്ഷണം
ന്യൂജേഴ്‌സി : അമേരിക്കയിലെ പ്രശസ്ത നാഷണല്‍ യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ (NYLF ) (Explore Stem) മലയാളി വിദ്യാര്‍ത്ഥി അലക്‌സ് തമ്പി പങ്കെടുക്കും

ന്യൂജേഴ്‌സിയിലെ യൂണിയന്‍ കൗണ്ടിയിലെ സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ നിന്നാണ് അലക്‌സ് തമ്പി ഈ പ്രോഗ്രാമിലേക്കു തെരഞ്ഞെടുക്കപ്പെട്ടത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ അലക്‌സ് പഠനത്തിലും, വിവിധ മേഖലകളില്‍ പ്രകടമാക്കിയ നേതൃപാടവത്തിനും, കായികരംഗത്തും പ്രദര്‍ശിപ്പിച്ച മികവിനാണ് ഈ പ്രോഗ്രാമിലേക്കു ക്ഷണം ലഭിച്ചത്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപെട്ട വിദ്യാര്‍ഥികളാണ് ഈ പ്രോഗ്രാമില്‍ പങ്കെടുക്കുക . കോളേജ് ഓഫ് ന്യൂജേഴ്‌സി, ട്രെന്‍ടനില്‍ 2018 ജൂണ്‍ മാസം, അവസാന വാരത്തിലാണ് അലക്‌സ് തമ്പിയുടെ ലീഡര്‍ഷിപ്പ് പ്രോഗ്രാം

പ്രതിഭാസമ്പന്നരായ വിദ്യാര്‍ത്ഥികളെ തെരെഞ്ഞെടുത്ത് മെഡിക്കല്‍ , എഞ്ചിനീയറിംഗ് ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രശസ്തരായ അധ്യാപകരുടെ ക്ലാസുകള്‍ ,വര്‍ക്ക് ഷോപ്പുകള്‍ ,സെമിനാറുകള്‍ എന്നിവയിലൂടെ വിദ്യാര്‍ഥികളെ ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി മികച്ച കോളേജുകളിലേക്കു സജ്ജമാക്കുന്നതാണ് ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ മാര്‍ഗലക്ഷ്യം

2017-ല്‍ സ്‌കൂളില്‍ ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കിയ അലക്‌സ് തമ്പി പഠനത്തിനുള്ള അമേരിക്കന്‍ പ്രസിഡന്റ് അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട് . സ്‌കൂളില്‍ നടന്ന വിദ്യാര്‍ത്ഥി കൗണ്‍സില്‍ തെരെഞ്ഞെടുപ്പില്‍ വിജയിച്ചു വിദ്യാര്‍ത്ഥി കൗണ്‍സില്‍ മെമ്പറുമായി. 2018 ഇല്‍ സ്‌കൂളിലെ ബാസ്‌കറ്റ് ടീം അംഗവുമായിരുന്നു

ന്യൂജേഴ്‌സി നിവാസികളായ ജിനേഷ് തമ്പിയുടെയും, രേഷ്മ ജിനേഷിന്റെയും മകനാണ്. ഐഡന്‍ തമ്പിയാണ് ഏക സഹോദരന്‍. ഫുട്‌ബോളര്‍ ലയണല്‍ മെസിയുടെ വലിയ ആരാധകനായ അലെക്‌സിന് വലുതാവുമ്പോള്‍ മെഡിക്കല്‍ അഥവാ എഞ്ചിനീയറിംഗ് മേഖലയില്‍ ഉന്നത പഠനത്തിന് പോകാനാണ് താല്പര്യം.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം