ട്രംപിന്‍റെ ട്വീറ്റ്: ജർമൻ കാർ കന്പനികളുടെ ഓഹരിമൂല്യം ഇടിയുന്നു

09:16 PM Jun 23, 2018 | Deepika.com
ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുന്നതിനെതിരെ പരസ്യമായ മുന്നറിയിപ്പുമായി വിമാന നിർമാതാക്കളായ എയർബസും ജർമൻ കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവും രംഗത്ത്.

യുകെയിൽ മിനി, റോൾസ് റോയ്സ് എന്നിവ നിർമിക്കുന്നത് ബിഎംഡബ്ല്യുവാണ്. എണ്ണായിരം പേർക്ക് യുകെയിൽ ജോലിയും നൽകുന്നു. ബ്രെക്സിറ്റിന്‍റെ വിശദാംശങ്ങളുടെ കാര്യത്തിൽ ഒട്ടും വൈകാതെ കൃത്യതയും വ്യക്തതയും ലഭിക്കണമെന്നാണ് ഇരു കന്പനി മേധാവികളും ആവശ്യപ്പെടുന്നത്.

എയർബസിന് യുകെയിൽ 14,000 ജീവനക്കാരാണുള്ളത്. ഏകീകൃത വിപണിയിൽ നിന്നുകൂടി യുകെ പിൻമാറുകയാണെങ്കിൽ തങ്ങൾ യുകെയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് എയർബസ് അധികൃതർ പ്രഖ്യാപിച്ചു കഴിഞ്ഞു.

വ്യവസായ മേഖലയ്ക്ക് ഗുണകരമായ വിധത്തിൽ തന്നെ ബ്രെക്സിറ്റിന്‍റെ അന്തിമ കരാർ രൂപീകരിക്കാൻ കഴിയുമെന്നാണ് ബ്രിട്ടീഷ് സർക്കാർ നൽകുന്ന വാഗ്ദാനം. എങ്കിലും ഇതുവരെയുള്ള തെരേസ മേ സർക്കാരിന്‍റെ പോക്കിൽ പന്തികേടുള്ളതുകൊണ്ട് കാര്യങ്ങൾ കൂടുതൽ സുതാര്യമാക്കി ഉറപ്പുവരുത്തണമെന്നാണ് ബിഎംഡബ്ല്യുവിന്‍റെ ആവശ്യം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ