ഡിപ്ലോമാറ്റിക് പാസ്പോർട്ട് വ്യാജമല്ല: ബെക്കർ

09:13 PM Jun 23, 2018 | Deepika.com
ബർലിൻ: ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തതിനു പിന്നാലെ, ജർമൻ കാർ നിർമാതാക്കളുടെ ഓഹരി വിലകൾ കുത്തനെ ഇടിയുന്നു.

യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയിരിക്കുന്ന താരിഫുകളും വിലക്കുകളും ഉടൻ നീക്കിയില്ലെങ്കിൽ, യൂറോപ്പിൽ നിന്നെത്തിക്കുന്ന കാറുകൾക്ക് ഇരുപതു ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപ് പറയുന്നത്. ഇതെത്തുടർന്ന് വിലയിടിവ് നേരിട്ട ഓഹരികളിൽ ബിഎംഡബ്ല്യു, ഡെയിംലർ, പോർഷെ, ഫോക്സ് വാഗൻ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു. ഓരോന്നിന്‍റെയും മൂല്യത്തിൽ ഒരു ശതമാനത്തിലേറെ കുറവ് വന്നു.

യുഎസ് നാഷണൽ സെക്യൂരിറ്റി ഇപ്പോൾ രാജ്യത്തേക്കുള്ള കാർ ഇറക്കുമതി സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. കാർ ഇറക്കുമതി ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണോ എന്നു പരിശോധിക്കാനാണ് ട്രംപ് നിർദേശിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ