+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാനാ കണ്‍വൻഷൻ: പിണറായി വിജയൻ മുഖ്യാതിഥി

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഫിലഡൽഫിയ ദേശീയ കണ്‍വൻഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി അമേരിക്കയിലെത്തുന്നു. ഇ.കെ നയനാർക്ക
ഫൊക്കാനാ കണ്‍വൻഷൻ: പിണറായി വിജയൻ മുഖ്യാതിഥി
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഫിലഡൽഫിയ ദേശീയ കണ്‍വൻഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി അമേരിക്കയിലെത്തുന്നു. ഇ.കെ നയനാർക്കുശേഷം ഫൊക്കാനയുടെ വേദിയിൽ എത്തുന്ന കമ്യൂണിസ്റ്റ് നേതാവ് കൂടിയാണ് പിണറായി വിജയൻ.

പെൻസിൽവേനിയയിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍ററിൽ ജൂലൈ 5 മുതൽ അരങ്ങേറുന്ന പതിനെട്ടാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വൻഷനിൽ സ്ഥിരം രാഷ്ട്രീയ മുഖങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിന്‍റെ മുഖ്യമന്ത്രി പങ്കെടുക്കുന്നത് ചരിത്രമാകും.

ഫൊക്കാനാ കേരള കണ്‍വൻഷനു മുന്നോടിയായി ഫൊക്കാന നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയും അമേരിക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഫൊക്കാന നൽകിയ നിവേദനത്തിൽ ഫൊക്കാന ടൂറിസം പ്രോജക്ട് , കേരള പ്രവാസി ട്രൈബ്യൂണൽ തുടങ്ങിയ പദ്ധതികൾക്ക് ഫൊക്കാനയുടെ സഹായം അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം രണ്ടു പദ്ധതികൾക്കും തുടക്കം കുറിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതായി പ്രസിഡന്‍റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രഷറർ ഷാജി വർഗീസ് ,ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടൻ, കണ്‍വൻഷൻ ചെയർമാൻ മാധവൻ ബി നായർ, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, വിമൻസ് ഫോറം ചെയർപേഴ്സണ്‍ ലീലാ മാരേട്ട്, നാഷണൽ കോഓർഡിനേറ്റർ സുധ കർത്ത, വൈസ് പ്രസിഡന്‍റ് ജോസ് കാനാട്ട്, ജോയിന്‍റ് സെക്രട്ടറി ഡോ. മാത്യു വർഗീസ്, അസോ. ജോയിന്‍റ് സെക്രട്ടറി എബ്രഹാം വർഗീസ്, ജോയിന്‍റ് എബ്രഹാം കളത്തിൽ, അസോ. ജോയിന്‍റ് ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് സെക്രട്ടറി ടെറൻസോണ്‍ തോമസ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ