+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി

പെൻസിൽവാനിയ : വടക്കെ അമേരിക്കയിലെ മലങ്കര യാക്കോബായ സഭ ജൂലൈ 25 മുതൽ 28 വരെ പോക്കനോസിലുള്ള കലഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്‍ററിൽ നടത്തുന്ന 32–ാമത് കുടുംബമേളയുടെ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നു വരുന്
മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി
പെൻസിൽവാനിയ : വടക്കെ അമേരിക്കയിലെ മലങ്കര യാക്കോബായ സഭ ജൂലൈ 25 മുതൽ 28 വരെ പോക്കനോസിലുള്ള കലഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്‍ററിൽ നടത്തുന്ന 32–ാമത് കുടുംബമേളയുടെ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നു വരുന്നതായി ഭദ്രാസന മെത്രാപ്പോലീത്ത യൽദോ മോർ തീത്തോസ് അറിയിച്ചു.

ഈ വർഷത്തെ കുടുംബ മേളയുടെ ചിന്താവിഷയം ‘ലീവ് എ ലൈഫ് വർത്തി ഓഫ് ദി ലോർഡ് കൊലൊസ്സ്യർ 1:10’ എന്നതാണ്. ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിൽ പതിവുപോലെ എല്ലാ വർഷവും നടത്തി വരാറുള്ള കുടുംബമേള ഈ വർഷം വളരെയധികം പുതമകൾ നിറഞ്ഞതായിരിക്കും. വിവിധ പ്രായക്കാർക്ക് ഒരുപോലെ ആത്മീയാന്തരീക്ഷത്തിലൂടെ തന്നെ വിനോദത്തിനുള്ള ധാരാളം കാര്യപരിപാടികൾ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകിച്ച് കുടുംബമായി പങ്കെടുക്കുവാനായിട്ടുള്ള രീതിയിൽ വ്യത്യസ്ത നിറഞ്ഞ പരിപാടികൾ സമയബന്ധിതമായിട്ട് തന്നെ ക്രമീകരിച്ചിട്ടുണ്ടെന്ന് റവ. ഡോ. ജെറി ജേക്കബ് (സെക്രട്ടറി) അറിയിച്ചു. മറ്റൊരു പ്രത്യേകത പ്രതീക്ഷിച്ചതിലും അധികം ആളുകൾ ഇപ്പോഴും കുടുംബമേളയിൽ പങ്കെടുക്കുവാനായി താത്പര്യം കാണിക്കുന്നതാണെന്ന് ട്രഷറർ ബോബി കുര്യാക്കോസ് പറഞ്ഞു.

ഈ വർഷത്തെ കുടുംബമേളയിൽ മലങ്കര യാക്കോബായ സഭയിലെ ധ്യാന ഗുരു സഖറിയാസ് മോർ ഫീലക്സിനോസ് മെത്രാപ്പൊലീത്തായും ഫാ. പൗലൂസ് പാറേക്കര കോർ എപ്പിസ്കോപ്പായും യൂത്തിനായി പ്രത്യേകം പ്രഭാഷകനായി എത്തുന്ന ഫാ. വാസകൻ മോവ് സേഷ്യൻ തുടങ്ങിയവരുടെ സാന്നിധ്യം അനുഗ്രഹദായകമായിരിക്കും.

കുടുംബമേളയുടെ ഗ്രാൻഡ് സ്പോൺസേഴ്സായി മുന്നോട്ടു വന്നിരിക്കുന്നത് നടയിൽ ചാരിറ്റി ഫൗണ്ടേഷനും അവനീർ സോലൂഷൻസ് ഫോർ നഴ്സിംഗ് എഡ്യൂക്കേഷൻ എന്നിവരാണ്. കൂടാതെ റാഫിൾ ടിക്കറ്റിന്‍റെ സ്പോൺസർ ഷൈലോ റ്റൂഴ്സ് ആൻഡ് ട്രാവൽസ് ആണ്. റാഫിൾ ടിക്കറ്റിന്‍റെ വൻ വിജയത്തിനായി എല്ലാവരും സഹകരിക്കണമെന്ന് അറിയിച്ചു. കുടുംബ മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള സുവനീറിന്‍റെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നതായി സിമി ജോസഫ് (ചീഫ് എഡിറ്റർ, മലങ്കര ദീപം) പറഞ്ഞു.

ഫാ. ഡോ. ജെറി ജേക്കബ് (ജനറൽ കൺവീനർ), ബോബി കുര്യാക്കോസ് (ജോയിന്‍റ് കൺവീനർ), ഫാ. രാജൻ മാത്യു, ബിനോയ് വർഗീസ് (ഫെസിലിറ്റീസ്), ഫാ. ആകാശ് പോൾ, ചാണ്ടി തോമസ് (രജിസ്ട്രേഷൻ), ഫാ. മത്തായി പുതുക്കുന്നത്ത്, ഫാ. എബി മാത്യു (വിശുദ്ധ കുർബാന ക്രമീകരണം), ഏലിയാസ് ജോർജ് (പ്രൊസിഷൻ), ജെറിൽ സാജു മോൻ (യൂത്ത്) , ഷെ. സി. ജി. വർഗീസ് (സെക്യൂരിറ്റി), ജയിംസ് ജോർജ് (ഫുഡ്), ജോയി ഇട്ടൻ (ഗതാഗതം), ജീമോൻ ജോർജ് (കൾച്ചറൽ പ്രോഗ്രാം), സജി ജോൺ (പിആർഒ) തുടങ്ങിയ ഭദ്രാസന കൗൺസിൽ അംഗങ്ങളുടെ മേൽനോട്ടത്തിലുള്ള വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടുംബമേളയുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്ന് സുനിൽ മഞ്ഞണിക്കര അറിയിച്ചു.