+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാർജ ഏകത അന്തർദേശീയ യോഗാ ദിനം ആചരിച്ചു

ഷാർജ: ഏകതയുടെ നേതൃത്വത്തിൽ അന്തർദേശീയ യോഗാ ദിനം ആചരിച്ചു. മൂവായിരത്തോളം പേർ പങ്കെടുത്ത യോഗയിൽ Al Thiqa Club boad മെന്പറും World disabled Union Midle East Director ഉം ആയ ഇബ്രാഹിം താലിഫ് വിശിഷ്ടാതിഥി
ഷാർജ ഏകത അന്തർദേശീയ യോഗാ ദിനം ആചരിച്ചു
ഷാർജ: ഏകതയുടെ നേതൃത്വത്തിൽ അന്തർദേശീയ യോഗാ ദിനം ആചരിച്ചു. മൂവായിരത്തോളം പേർ പങ്കെടുത്ത യോഗയിൽ Al Thiqa Club boad മെന്പറും World disabled Union Midle East Director ഉം ആയ ഇബ്രാഹിം താലിഫ് വിശിഷ്ടാതിഥിയായിരുന്നു. ചടങ്ങിൽ ഏകത വൈസ് പ്രസിഡന്‍റ് മാലാഷാജു അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ കോണ്‍സൽ രക്ഷാധികാരി സുമതി വാസുദേവ്, അനിൽ കുമാർ, ഹരികുമാർ എന്നിവർ സംസാരിച്ചു. ഏകത ജനറൽ സെക്രട്ടറി പി.കെ.ബാബു സ്വാഗതവും ജയലക്ഷ്മി സുരേഷ് നന്ദിയും പറഞ്ഞു.

ടീം ഇന്ത്യയുടെ Special Need Smiles അവതരിപ്പിച്ച yoga demontsration പ്രത്യേകതയായിരുന്നു. യോഗാ ടീച്ചർ ഗുരുദേവ് ശശികുമാറിന്‍റെ നേതൃത്വത്തിൽ എസ്. ബാബു, പ്രമോദ് കുമാർ എന്നിവർ യോഗാഭ്യാസത്തിന് നേതൃത്വം നല്കി. ലാഫർ യോഗാ ടീച്ചർ സുമൻ സുനേജയുടെ നേതൃത്വത്തിൽ നടന്ന ചിരി യോഗ പരിപാടിയുടെ പ്രത്യേകതയായിരുന്നു.