ലൂക്കനിൽ സീറോ മലബാർ സഭ കുടുംബസംഗമം

11:40 PM Jun 22, 2018 | Deepika.com
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ എല്ലാ ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന ഫമീലിയ കുടുംബസംഗമം ജൂണ്‍ 23ന് (ശനി) നടക്കും രാവിലെ 9 മുതൽ ലൂക്കൻ വില്ലേജ് യൂത്ത് സെന്‍ററിലാണ് പരിപാടി.

ബൗണ്‍സിംഗ് കാസിൽ, ഫേസ് പെയിന്‍റിംഗ്, സഭയുടെ വിവിധ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗെയിമുകൾ, വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ, പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേള, പുരുഷൻമാർക്കും സ്ത്രീകൾക്കുമായി വടംവലി മത്സരം, മാജിക് ഷോ, കുതിരസവാരി തുടങ്ങിയവയും സംഗമത്തിന്‍റെ മുഖ്യ ആകർഷണമാകും. സംഗമത്തിൽ പങ്കെടുക്കാനെത്തുന്നവർക്ക് പാർക്കിംഗ് സൗജന്യമായിരിക്കും.

സീറോ മലബാർ ചർച്ച് ചാപ്ളയിൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്‍റണി ചീരംവേലിൽ, ഫാ. ക്ലമന്‍റ് പാടത്തിപ്പറന്പിൽ, പ്രോഗ്രാം കോഓർഡിനേറ്റർ ജിമ്മി ആന്‍റണി, സോണൽ കൗണ്‍സിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കുടുംബ സംഗമത്തിന്‍റെ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി.

റിപ്പോർട്ട്: മജ്ജു പായ്ക്കൽ