+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സർഗ സന്ധ്യ താരനിശയിലെ താരങ്ങൾ അമേരിക്കയിൽ

ന്യൂജേഴ്സി: മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്ന ഒട്ടനവധി കലാസന്ധ്യകൾ അമേരിക്കൻ മലയാളികൾക്ക് സമ്മാനിച്ച ത്രിവേണി മൂവീസ് ഒരുക്കുന്ന “സർഗ സന്ധ്യ 2018” താരനിശയുടെ ആദ്യ ഷോ ഹൂസ്റ്റണിൽ അരങ്ങേറും. താരങ്ങൾ എല്ല
സർഗ സന്ധ്യ താരനിശയിലെ താരങ്ങൾ അമേരിക്കയിൽ
ന്യൂജേഴ്സി: മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്ന ഒട്ടനവധി കലാസന്ധ്യകൾ അമേരിക്കൻ മലയാളികൾക്ക് സമ്മാനിച്ച ത്രിവേണി മൂവീസ് ഒരുക്കുന്ന “സർഗ സന്ധ്യ 2018” താരനിശയുടെ ആദ്യ ഷോ ഹൂസ്റ്റണിൽ അരങ്ങേറും. താരങ്ങൾ എല്ലാം ഹൂസ്റ്റണിൽ എത്തിചേർന്നു.

സോമർസെറ്റ് സെന്‍റ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറോനാ ദേവാലയത്തിന്‍റെ ആഭിമുഖ്യത്തിൽ ജൂണ്‍ 30ന് (ശനി) വൈകുന്നേരം 4.30 ന് ന്യൂ ജേഴ്സിയിലെ സോമർസെറ്റ് ഫ്രാങ്ക്ളിൻ ടൗണ്ഷിപ് ഹൈസ്കൂളിലാണ് താരനിശ അരങ്ങേറുക.

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായി അഭിനയിച്ചു റിക്കാർഡ് നേടിയ മുൻ ചലച്ചിത്ര ദേശീയ അവാർഡ് ജേതാവ് പ്രശസ്ത നടി ഷീലയും ഹാസ്യതാരം ജഗദീഷും നയിക്കുന്ന ഷോയിൽ മലയാളത്തിലെ പ്രമുഖ ചലച്ചത്ര ടെലിവിഷൻ താരങ്ങളും സംഗീത ലോകത്തെ പ്രശസ്ത ഗായിക ഗായകരും മിമിക്രി താരങ്ങളും ഒരുമിക്കുന്നു.

ഡെയിലി ഡിലൈറ്റും റിയാ ട്രാവൽസും ആണ് ഗ്രാൻഡ് സ്പോണ്‍സർമാർ.

വിവരങ്ങൾക്ക്: സെബാസ്റ്റ്യൻ ആന്‍റണി (732)6943934,സുനിൽ പോൾ (732)3974451, ടോം പെരുംപായിൽ (646)3263708, മിനേഷ് ജോസഫ് (ട്രസ്റ്റി) (201)9789828, മേരീദാസൻ തോമസ് (ട്രസ്റ്റി) (201)9126451, ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) (732)7626744, സാബിൻ മാത്യു (ട്രസ്റ്റി) (848)3918461. ടിക്കറ്റുകൾ ഓണ്‍ലൈനിലൂടെയും ലഭ്യമാണ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം