+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഇഎ ഖൈത്താൻ ഏരിയ കാരംസ്: ഡോമിനസ് ആസിഫ് , മൻസൂർ , ഇർഷാദ് ജേതാക്കൾ

ഫർവാനിയ (കുവൈത്ത്) : കാസർഗോഡ് എക്സ്പാട്ട്രിയേറ്റ്സ് അസോസിയേഷൻ കുവൈറ്റ് KEA ഖൈത്താൻ ഏരിയ, ഫർവാനിയ ഐഡിയൽ ഹാളിൽ നടത്തിയ അപ്സര ബസാർ ട്രോഫിക്കും കാശ് അവാർഡിനും വേണ്ടിയുള്ള കാരംസ് ടൂർണമെന്‍റ് ഡബിൾസ
കെഇഎ ഖൈത്താൻ ഏരിയ കാരംസ്:  ഡോമിനസ് ആസിഫ് , മൻസൂർ , ഇർഷാദ് ജേതാക്കൾ
ഫർവാനിയ (കുവൈത്ത്) : കാസർഗോഡ് എക്സ്പാട്ട്രിയേറ്റ്സ് അസോസിയേഷൻ കുവൈറ്റ് KEA ഖൈത്താൻ ഏരിയ, ഫർവാനിയ ഐഡിയൽ ഹാളിൽ നടത്തിയ അപ്സര ബസാർ ട്രോഫിക്കും കാശ് അവാർഡിനും വേണ്ടിയുള്ള കാരംസ് ടൂർണമെന്‍റ് ഡബിൾസ് മത്സരത്തിൽ ആസിഫ് , മൻസൂർ ടീമും സിംഗിൾസിൽ ആസിഫും ജേതാക്കളായി . ബെസ്റ്റ് പ്ലേയേറായി അശോകിനെ തെരഞ്ഞെടുത്തു .

രാവിലെ 11:00 നു തുടങ്ങിയ കാരംസ് , ഡോമിനസ് ടൂർണമെന്‍റ് KEA യുടെ ആക്ടിംഗ് പ്രസിഡന്‍റ് സുധൻ ആവിക്കര ഉദ്ഘാടനം നിർവഹിച്ചു . വൈകുന്നേരം 6വരെ നീണ്ടു നിന്ന വാശിയേറിയ ഡബിൾസ് ഫൈനലിൽ ആസിഫ് - മൻസൂർ സഖ്യം ജിജി -ജിജു സഖ്യത്തെ പരാജയപ്പെടുത്തി. സിംഗിൾസ് വിഭാഗത്തിൽ ടൂര്ണമെന്‍റിലുടനീളം നല്ല പ്രകടനം കാഴ്ച ച്ച ആസിഫ് ഫൈനലിൽ ജിജിയെ പരാജയപ്പെടുത്തി വിജയിയായി. ആവേശകരമായ ഡോമിനസ് മത്സരത്തിൽ ഇർഷാദ് ജേതാവായി , സമദ് കൊട്ടോടി രണ്ടാം സ്ഥാനത്തിന് അർഹനായി.

ഖൈത്താൻ ഏരിയ പ്രസിഡണ്ട് മുഹമ്മദ് ആറങ്ങാടിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം കെ ഇ പേട്രണ്‍ അപ്സര മഹമൂദ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫിയും കാശ് അവാർഡും പേട്രണ്‍ അപ്സര മഹമൂദ്, കേന്ദ്ര ആക്ടിങ് പ്രസിഡന്‍റ് സുധൻ ആവികര, കേന്ദ്ര ആക്ടിങ് സെക്രട്ടറി അസീസ് തളങ്കര, കേന്ദ്ര ഓർഗനൈസിംഗ് സെക്രട്ടറി നളിനാക്ഷൻ, കേന്ദ്ര മീഡിയ കണ്‍വീനർ സമീഉല്ല കെ വി , ഖൈത്താൻ ഏരിയ പ്രസിഡന്‍റ് മുഹമ്മദ് ആറങ്ങാടി, ഖൈത്താൻ ഏരിയ വൈസ് പ്രസിഡന്‍റുമാരായ കാദർ കടവത്ത് , സത്താർ കൊളവയൽ, ഖൈത്താൻ ഏരിയാ ട്രഷറർ യാദവ് ഹോസ്ദുർഗ്, ഖൈത്താൻ ഏരിയ സെക്രട്ടറി സെക്കീർ പയോട്ട, പ്രോഗ്രാം കണ്‍വീനർ കബീർ മഞ്ഞംപാറ, പ്രോഗ്രാം ജോയിന്‍റ് കണ്‍വീനർ സുരേഷ് കൊളവയൽ എന്നിവർ വിതരണം ചെയ്തു.

കെ ഇ എ യുടെ കേന്ദ്ര നേതാക്കളായ വൈസ് പ്രസിഡന്‍റ് കബീർ തളങ്കര , പി ആർ ഒ കമറുദ്ദിൻ ഖൈത്താൻ ഏരിയ അംഗങ്ങളായ ജലീൽ ആരിക്കാടി, ഇഖ്ബാൽ പെരുന്പട്ട ,ഷാഫീ ബാവ , നൗഷാദ് തിടിൽ , ഖുതുബുദ്ദീൻ, അസ്ഹറുദ്ദീൻ കൂടാതെ മറ്റു ഏരിയ ഭാരവാഹികളും ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.

റിപ്പോർട്ട് :സലിം കോട്ടയിൽ