+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോയിൽ മാധ്യമ സെമിനാർ

ഷിക്കാഗോയിൽ നടക്കുന്ന ഫോമാ അന്തർദേശീയ കണ്‍വൻഷനോടനുബന്ധിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കുമെന്ന് മീഡിയ സെമിനാർ കോഓർഡിനേറ്റർ സണ്ണി പൗലോസ്
ഷിക്കാഗോയിൽ മാധ്യമ സെമിനാർ
ഷിക്കാഗോയിൽ നടക്കുന്ന ഫോമാ അന്തർദേശീയ കണ്‍വൻഷനോടനുബന്ധിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കുമെന്ന് മീഡിയ സെമിനാർ കോ-ഓർഡിനേറ്റർ സണ്ണി പൗലോസ് അറിയിച്ചു. കണ്‍വൻഷന്‍റെ രണ്ടാം ദിവസം ശനിയാഴ്ച രാവിലെ 11.30 നാണ് സെമിനാർ.

മീഡിയ സെമിനാർ ചെയർ വിനോദ് കൊണ്ടൂർ അധ്യക്ഷത വഹിക്കുന്ന സെമിനാറിൽ മുൻ മന്ത്രി മോൻസ് ജോസഫ് എംഎൽഎ , രാജു എബ്രഹാം എംഎൽഎ , അഡ്വ: ആർ.സനൽ കുമാർ, അഡ്വ: സുമേഷ് അച്യുതൻ ,ഫോമാ പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറ, ജനറൽ സെക്രട്ടറി ജിബി തോമസ്, ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്‍റ് മധു കൊട്ടാരക്കര, ജനറൽ സെക്രട്ടറി സുനിൽ തൈമറ്റം, അഡ്വൈസറി ബോർഡ് ചെയർമാൻ ശിവൻ മുഹമ്മ , നിയുകത പ്രസിഡണ്ട് ജോർജ് കാക്കനാട്,, ഇന്ത്യ പ്രസ് ക്ലബ് മുൻ പ്രസിഡന്‍റുമാരായ ജോർജ് ജോസഫ്, ജോസ് കണിയാലി,രജി ജോർജ്, മാത്യു വർഗീസ് താജ് മാത്യു തുടങ്ങിയവർ പ്രസംഗിക്കും.

ഫൊക്കാന മുൻ പ്രസിഡന്‍റ് മറിയാമ്മ പിള്ള , ഫോമാ മുൻ പ്രസിഡന്‍റുമാരായ ശശിധരൻ നായർ, ജോണ്‍ ടൈറ്റസ് , ബേബി ഉൗരാളിൽ , ജോർജ് മാത്യു , ആനന്ദൻ നിരവേൽ , മുൻ സെക്രട്ടറിമാർ, ഇന്ത്യ പ്രസ് ക്ലബ് വിവിധ ചാപ്റ്റർ ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുക്കും.

ന്യൂയോർക്കിൽ നടന്ന റൌണ്ട് ടേബിൾ കോണ്‍ഫറൻസിന്‍റെ തുടർച്ചയായാണ് ഇന്ത്യ പ്രസ് ക്ലബ് ഈ സെമിനാർ സംഘടിപ്പിക്കുന്നത്.

റിപ്പോർട്ട് : രാജു പള്ളത്ത്