+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ പല്ലാവൂർ സഹോദരന്മാരുടെ ചെണ്ട മേളം 23 ന്

ഡാളസ് : പല്ലാവൂർ സഹോദരന്മാരായ ശ്രീധര മാരാർ, ശ്രീകുമാർ മാരാർ ടീം ഒരുക്കുന്ന ചെണ്ടമേളം ഡാളസിൽ ജൂൺ 23 നു (ശനി) നടക്കും. ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള നൈറ്റിനോടനുബന്ധിച്ചാണ് ചെണ്ടമേളം ഒരുക്കു
ഡാളസിൽ  പല്ലാവൂർ സഹോദരന്മാരുടെ ചെണ്ട മേളം 23 ന്
ഡാളസ് : പല്ലാവൂർ സഹോദരന്മാരായ ശ്രീധര മാരാർ, ശ്രീകുമാർ മാരാർ ടീം ഒരുക്കുന്ന ചെണ്ടമേളം ഡാളസിൽ ജൂൺ 23 നു (ശനി) നടക്കും. ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള നൈറ്റിനോടനുബന്ധിച്ചാണ് ചെണ്ടമേളം ഒരുക്കുന്നത്.

ഇർവിംഗ് സെന്‍റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6.30 ന് ചെണ്ടമേളത്തോടെയാണ് പരിപാടികൾ ആരംഭിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവേശന ഫീസ് ഒരു ഡോളർ. എല്ലാവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ആർട്ട് ഡയറക്ടർ അനശ്വർ മാംമ്പിളി അറിയിച്ചു.
വിവരങ്ങൾക്ക്: 214 997 1385.

റിപ്പോർട്ട്: പി.പി. ചെറിയാൻ