+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമാ തെരഞ്ഞെടുപ്പ്: ജോൺ സി. വർഗീസിന്‍റെ നേതൃത്വം വിജയം നേടുമെന്ന് എസ്. എസ്. പ്രകാശ്

ന്യൂയോർക്ക് ∙ നാളെ നടക്കുവാൻ പോകുന്ന ഫോമാ തെരഞ്ഞെടുപ്പിൽ ജോൺ സി. വർഗീസ് നേതൃത്വം നൽകുന്ന ന്യൂയോർക്ക് 2020 ടീം ചരിത്ര വിജയം നേടുമെന്ന് മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് മുൻ പ്രസിഡന്‍റ എസ്. എസ്.
ഫോമാ തെരഞ്ഞെടുപ്പ്: ജോൺ സി. വർഗീസിന്‍റെ നേതൃത്വം വിജയം നേടുമെന്ന് എസ്. എസ്. പ്രകാശ്
ന്യൂയോർക്ക് ∙ നാളെ നടക്കുവാൻ പോകുന്ന ഫോമാ തെരഞ്ഞെടുപ്പിൽ ജോൺ സി. വർഗീസ് നേതൃത്വം നൽകുന്ന ന്യൂയോർക്ക് 2020 ടീം ചരിത്ര വിജയം നേടുമെന്ന് മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് മുൻ പ്രസിഡന്‍റ എസ്. എസ്. പ്രകാശ് അഭിപ്രായപ്പെട്ടു.

ക്വീൻസിൽ നടന്ന 2020 ടീമിൽ കൊട്ടിക്കലാശത്തിൽ പങ്കെടുത്തപ്പോഴാണ് ജോൺ സി. വർഗീസും ജനറൽ സെക്രട്ടറി സ്ഥാനാർഥി മാത്യു വർഗീസും ട്രഷറർ സ്ഥാനാർഥി ഷിനു ജോസഫും ഉൾപ്പെട്ട ന്യൂയോർക്ക് ടീമിന്‍റെ സ്വപ്ന തുല്യമായ ഉൾക്കാഴ്ച തനിക്ക് ബോധ്യപ്പെട്ടതെന്ന് പ്രകാശ് പറഞ്ഞു. കൂടുതൽ യുവാക്കളെ എങ്ങനെ ഫോമയുമായി അടുപ്പിക്കും എന്ന ചോദ്യത്തിന്, മാത്യു വർഗീസ് ഉത്തരം സ്പോർട്സ് അതു വളരെ ശരിയായ കാഴ്ചപ്പാടായിരുന്നു.

റിപ്പോർട്ട്: ഷോളി കുമ്പിളുവേലി