+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.പി.ജോർജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം 21 ന്

ഹൂസ്റ്റൺ ∙ ഫോർട്ട്ബന്റ് കൗണ്ടി ജഡ്ജി സ്ഥാനാർഥിയായി മത്സരിക്കുന്ന കെ. പി. ജോർജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗവും ഫണ്ടു സമാഹരണവും ജൂൺ 21 ന് ഷുഗർലാന്‍റ് ടെക്സസിൽ നടക്കും.ഷുഗർലാന്റ് 1418 ഹൈവേയിലുള്ള
കെ.പി.ജോർജിന്‍റെ  തെരഞ്ഞെടുപ്പ് പ്രചാരണ യോഗം  21 ന്
ഹൂസ്റ്റൺ ∙ ഫോർട്ട്ബന്റ് കൗണ്ടി ജഡ്ജി സ്ഥാനാർഥിയായി മത്സരിക്കുന്ന കെ. പി. ജോർജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗവും ഫണ്ടു സമാഹരണവും ജൂൺ 21 ന് ഷുഗർലാന്‍റ് ടെക്സസിൽ നടക്കും.

ഷുഗർലാന്റ് 1418 ഹൈവേയിലുള്ള ബ്രൂക്ക് സ്ട്രീറ്റ് ബാർബി ക്യൂവിൽ വ്യാഴാഴ്ച വൈകിട്ട് 6 മുതൽ 8 വരെ നടക്കുന്ന യോഗത്തിൽ വോട്ടർമാരുടെ സംശയങ്ങൾക്ക് ജോർജ് മറുപടി നൽകും. ഹാർവി ചുഴലിക്കാറ്റിനുശേഷം ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും ഭാവിയിൽ വർധിക്കുവാൻ സാധ്യതയുള്ള സ്കൂൾ നികുതി, വിദ്യാർഥികളുടെ വിദ്യാഭ്യാസത്തെ എങ്ങനെ ബാധിക്കും എന്നതിനെകുറിച്ചു യോഗത്തിൽ ജോർജ് വിശദീകരിക്കും.

ഇപ്പോൾ ഫോർട്ട്ബന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് ട്രസ്റ്റി ബോർഡ് അംഗമായി പ്രവർത്തിക്കുന്ന കെ. പി. ജോർജ് ഫോർട്ട്ബന്റ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് മത്സരിക്കുന്നതിലൂടെ കൗണ്ടിയിലെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനജീവിത നിലവാരം ഉയർത്തുന്നതി നുമാണ് മുൻഗണന നൽകുന്നത്.

ജൂൺ 21ന് ചേരുന്ന യോഗത്തിലേക്ക് കൗണ്ടിയിലെ എല്ലാവരേയും ക്ഷണിക്കുന്നതായി കെ. പി. ജോർജ് അറിയിച്ചു. ആദ്യമായാണ് ഈ സ്ഥാനത്തേക്കു ഒരു മലയാളി മത്സരിക്കുന്നത്. ജോർജിന്‍റെ വിജയത്തിനായി ഇന്ത്യൻ കമയൂണിറ്റിയും പ്രത്യേകിച്ചു മലയാളികളും സജ്ജീവമായി രംഗത്തുണ്ട്.

റിപ്പോർട്ട് :പി. പി. ചെറിയാൻ