+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമാ പൊളിറ്റിക്കൽ ഫോറം സെമിനാർ 22 ന്

ന്യൂയോർക്ക്∙ ഫോമാ കോൺവൻഷനോടനുബന്ധിച്ചു നടക്കുന്ന പൊളിറ്റിക്കൽ ഫോറം സെമിനാറിൽ ഷിക്കാഗോ ഇന്ത്യൻ കോൺസുലേറ്റ് ജനറലും സീനിയർ കോൺസുലേറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ഒസിഐ, പാസ്പോർട്ട് അറ്റസ്റ്റേഷൻ, തുടങ്ങി
ഫോമാ പൊളിറ്റിക്കൽ ഫോറം സെമിനാർ 22 ന്
ന്യൂയോർക്ക്∙ ഫോമാ കോൺവൻഷനോടനുബന്ധിച്ചു നടക്കുന്ന പൊളിറ്റിക്കൽ ഫോറം സെമിനാറിൽ ഷിക്കാഗോ ഇന്ത്യൻ കോൺസുലേറ്റ് ജനറലും സീനിയർ കോൺസുലേറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ഒസിഐ, പാസ്പോർട്ട് അറ്റസ്റ്റേഷൻ, തുടങ്ങിയ കോൺസുലാർ സേവനങ്ങൾ ലഭ്യമാകുന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്ക് സീനിയർ ഉദ്യോഗസ്ഥർ നേതൃത്വം നൽകും.

ജൂൺ 22 വെള്ളിയാഴ്ച ഉച്ചക്ക് 12 മുതൽ ആരംഭിക്കുന്ന സെമിനാറിൽ മറുപടി ലഭിക്കേണ്ട കോൺസുലർ സേവനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ജൂൺ 20 നു മുമ്പായി ഇമെയിൽ ആയി സമർപ്പിക്കണമെന്നു ഫോമാ പൊളിറ്റിക്കൽ ഫോറം ചെയർമാൻ അറിയിക്കുന്നു. ചോദ്യങ്ങൾ അയക്കേണ്ടുന്ന ഇമെയിൽ : ttoindia @gmail.com.